Kerala Heavy rain: തോരാതെ മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദുരിതം

Sat, 30 Sep 2023-7:37 pm,

ആലപ്പുഴ എ​ട​ത്വയിൽ ക​ന​ത്ത മ​ഴ​യെത്തു​ട​ര്‍​ന്ന് ര​ണ്ടാംകൃ​ഷി വെ​ള്ള​ത്തി​ല്‍ മു​ങ്ങി. എ​ട​ത്വ കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ ദേ​വസ്വം വ​ര​മ്പി​ന​കം പാ​ട​ശേ​ഖ​ര​ത്തെ ര​ണ്ടാം കൃ​ഷി​യാ​ണ് കൊ​യ്യാ​ന്‍ ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ​ മ​ഴ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. പാ​ട്ട​ക​ര്‍​ഷ​ക​രാ​ണ് ഏ​റെ​യും ക്യ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ല്‍ പ​ര​ക്കെ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

ചാവക്കാട് ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണത്തല പരപ്പിൽ താഴം പൂവശ്ശേരി വീട്ടിൽ ഐസിവിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.

വീടിന്റെ മേൽക്കൂര ഭാഗവും അടുക്കളയുടെ ഭാഗവും തകർന്നു. വീട് പൂർണ്ണമായും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. താൽക്കാലികമായി ഈ കുടുംബത്തെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

സംസ്ഥാനപാതയിൽ വാമനപുരം കീഴായിക്കോണം ആയിരവില്ലി ക്ഷേത്രത്തിനു സമീപം മരം റോഡിലേക്ക് കടപുഴകി വീണു.

കോട്ടയം പൊൻകുന്നത്ത് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പൊൻകുന്നം ഗവ. ഹയർസെക്കണ്ടറി സ്കൂൾ വളപ്പിലെ കൂറ്റൻ മരമാണ് ഒടിഞ്ഞ് വീണത്. തുടർന്ന് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ച് മാറ്റിയത്.

രണ്ട് ദിവസമായി പൊൻകുന്നം മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റാണ് മരം ഒടിഞ്ഞ് വീഴാൻ കാരണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link