Kerala NEET UG Counselling 2024: ചോയ്സുകൾ നൽകാനുള്ള അവാസന തിയതി എപ്പോൾ? അറിയാം വിശദമായി
രണ്ടാം ഘട്ട കൗൺസിലിംഗിന് സൈൻ അപ്പ് ചെയ്ത അപേക്ഷകർക്ക് സെപ്റ്റംബർ 24 വരെ കേരള നീറ്റ് യുജി ചോയ്സ് ഫോം പൂരിപ്പിച്ച് നൽകാവുന്നതാണ്.
cee.kerala.gov.in ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഫോം പൂരിപ്പിക്കേണ്ടത്.
ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്), ബാച്ചിലർ ഓഫ് ഡെന്റൽ സർജറി (ബിഡിഎസ്) കോഴ്സുകളുടെ രണ്ടാം ഘട്ട താൽക്കാലിക സീറ്റ് അലോട്ട്മെന്റ് ഫലം അപേക്ഷകർ പൂരിപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 25 ന് പ്രസിദ്ധീകരിക്കും.
അന്തിമ അലോട്ട്മെന്റ് ഫലം സെപ്റ്റംബർ 27 ന് പുറത്തിറങ്ങും.
ആദ്യ ഘട്ട അലോട്ട്മെന്റിലൂടെ പ്രവേശനം നേടിയവരും സീറ്റുകൾ ഒഴിയാൻ ആഗ്രഹിക്കുന്നവരും സെപ്റ്റംബർ 23 വൈകുന്നേരം 5 മണിക്കുള്ളിൽ അത് ചെയ്യേണ്ടതാണ്. ഇവർക്ക് എംബിബിഎസ് അല്ലെങ്കിൽ ബിഡിഎസ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അസൈൻമെന്റിന്റെ തുടർ റൗണ്ടുകൾക്ക് അർഹതയുണ്ടാകില്ല.