Kerala State Film Awards 2023 : ആറ് തവണ മികച്ച നടൻ, ആകെ ലഭിച്ചത് എട്ട് പുരസ്കാരങ്ങൾ; മമ്മൂട്ടിയുടെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേട്ടങ്ങൾ
അഹിംസ എന്ന ഐ വി ശശി ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത്. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് അഹിംസയിലൂടെ മമ്മൂട്ടിക്ക് ലഭിച്ചത്
എം.ടി വാസുദേവൻ നായരുടെ രചനയിൽ ഐ വി ശശി ഒരുക്കിയ ചിത്രമാണ് അടിയൊഴുക്കുകൾ. മികച്ച നടനുള്ള പുരസ്കാരമാണ് മമ്മൂട്ടിക്ക് അടിയൊഴുക്കുകൾ എന്ന ചിത്രത്തിലൂടെ ലഭിച്ചത്.
യാത്ര നിറക്കൂട്ട് എന്ന ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജ്യൂറി പരാമർശമാണ് മമ്മൂട്ടിക്ക് തൊട്ടടുത്ത വർഷം ലഭിക്കുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1989. ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹയാനം എന്നീ ചിത്രങ്ങളുടെ പ്രകടനങ്ങളിലൂടെ മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള പരുസ്കാരം ലഭിക്കുകയായിരുന്നു.
അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ. പൊന്തമാട എന്നീ ചിത്രങ്ങൾക്കൊപ്പം കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ വാത്സല്യം എന്നീ ചിത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി 1993ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്
തുടർന്ന് പത്ത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയുടെ പേര് മികച്ച നടനായി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ കേൾക്കുന്നത്. കാഴ്ചയെന്ന ബ്ലെസി ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ നാലാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാര നേട്ടം.
പിന്നീട് രഞ്ജിത്ത് ഒരുക്കിയ പാലേരി മാണിക്യം ഒരു പാതിര കൊലപാതാകം എന്നി സിനിമയിലൂടെയാണ് മമ്മൂട്ടിക്ക് അടുത്ത മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്
13 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളക്കരയിലെ മികച്ച നടനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെ മമ്മൂട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു