Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും

Thu, 14 Sep 2023-1:41 pm,

കേതുവിന്‍റെ ഈ സംക്രമം 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കും. അതായത്, ഈ രാശിക്കാരുടെ ജീവിതം അടുത്ത ഒന്നര വര്‍ഷത്തേയ്ക്ക് ഏറെ കുഴപ്പങ്ങള്‍ നിറഞ്ഞതായിരിയ്ക്കും.  രോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, കലഹം തുടങ്ങിയവ സാധാരണമായിരിയ്ക്കും. ഈ സമയത്ത്  അജ്ഞാത ശക്തികൾ ഈ രാശിക്കാരെ ഏറെ ബുദ്ധിമുട്ടിക്കും. കേതുവിന്‍റെ ഈ കോപം ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ചില പ്രത്യേക നടപടികളിലൂടെ തീർച്ചയായും കുറയ്ക്കാനാകും. കേതുവിന്‍റെ പ്രഭാവം ഏതൊക്കെ രാശികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക എന്ന് നോക്കാം...   

ഇടവം രാശി (Taurus Zodiac Sign)    കേതു ഗ്രഹത്തിന്‍റെ സംക്രമണം (Ketu Transit 2023) ഈ രാശിക്കാരുടെ പ്രണയ ബന്ധങ്ങളിൽ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ക്രമേണ ഇത് നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കുകയും ചെയ്യും. വിവാഹിതർക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ നേരിടേണ്ടി വന്നേക്കാം. കുട്ടികളുടെ ആരോഗ്യം മോശമായേക്കാം. ഈ രാശിക്കാരായ സ്ത്രീകളെ പല പുതിയ രോഗങ്ങളും ബുദ്ധിമുട്ടിക്കും. പെട്ടെന്ന് രോഗ ശമനം ഉണ്ടായില്ല എങ്കില്‍ പല ഡോക്ടർമാരെ സമീപിക്കേണ്ടി വരും. കേതു കോപത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എല്ലാ ഞായറാഴ്ചയും തവിട്ട് നിറമുള്ള വസ്ത്രങ്ങൾ പാവപ്പെട്ട വ്യക്തിക്ക് ദാനം ചെയ്യുക.  

കർക്കിടകം രാശി (Cancer Zodiac Sign)  

കേതുവിന്‍റെ സംക്രമണം (Ketu Transit 2023) നിങ്ങളുടെ വീട്ടിൽ കലഹത്തിന്‍റെ സാഹചര്യം സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളുമായി വഴക്കുണ്ടാകാൻ സാധ്യതയുണ്ട്, അതുമൂലം വീട്ടിൽ അശാന്തിയുടെ അന്തരീക്ഷം ഉടലെടുക്കും. ചെറിയ കാര്യങ്ങളിൽ ഉള്ള അകൽച്ച മാനസിക പിരിമുറുക്കം ഉണ്ടാക്കും. ബിസിനസ്സിൽ ഈ രാശിക്കാര്‍ക്ക് നഷ്ടം സംഭവിക്കാം. വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാം. ദോഷപരിഹാരത്തിനായി എല്ലാ ചൊവ്വാഴ്ചയും ക്ഷേത്ര ദര്‍ശനം നടത്തുക. 

തുലാം രാശി (Libra Zodiac Sign) 

കേതു സംക്രമണം  (Ketu Transit 2023) നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം വർദ്ധിപ്പിച്ചേക്കാം. സാഹചര്യം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വേർപിരിയാനുള്ള സാഹചര്യം വരെ ഉണ്ടാകാം. മാനസിക സമ്മര്‍ദ്ദത്തിന്‍റെ കാലമായിരിയ്ക്കും ഇത്.   പിരിമുറുക്കം നിങ്ങളെ വലയ്ക്കും. അപ്രതീക്ഷിത ചെലവുകൾ നിങ്ങളെ സമ്മർദ്ദത്തിലാക്കും. അതുമൂലം നിങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാം. പരിഹാരത്തിനായി, നിങ്ങളുടെ വാലറ്റിൽ  ഒരു വെള്ളി കഷണം സൂക്ഷിക്കാൻ ആരംഭിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link