KGF നായകന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ കാണാം
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടേയടക്കം പ്രിയനടനായി മാറിയ താരമാണ് യഷ്. കെജിഎഫ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് യാഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തെ കുറിച്ചുള്ള വാർത്തകളാണ്. കഴിഞ്ഞ ദിവസമായിരുന്നു ഗൃഹപ്രവേശ ചടങ്ങുകൾ നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്
കന്നഡ സിനിമാ ലോകത്തെ താരശോഭയുള്ള ദമ്പതികളാണ് യഷും ഭാര്യ രാധികയും. ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ വലിയ ആവേശമാണ് ആരാധകർക്കുണ്ടാക്കിയിരിക്കുന്നത്
ബംഗളുരുവിലാണ് യഷിന്റെ പുതിയ വീട്. കടുത്ത ഓറഞ്ച് നിറത്തിലുള്ള ഷർട്ടും ഓഫ് വൈറ്റ് ദോത്തിയുമാണ് യഷിന്റെ വേഷം. ഓറഞ്ച്-നീല കോമ്പിനിഷനിലുള്ള സിൽക് സാരിയിൽ രാധികയും അതിസുന്ദരിയാണ് ചിത്രത്തിൽ.
ഗൃഹപ്രവേശ ചടങ്ങുകൾ കഴിഞ്ഞെങ്കിലും ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയിട്ടില്ല. വരുന്ന മാസങ്ങളിലായിരിക്കും സ്വപ്നഭവനത്തിലേക്ക് താരദമ്പതികൾ താമസം മാറുക
തൂവെള്ള നിറമാണ് വീടിന് നൽകിയിരിക്കുന്നത്. വൈറ്റ് മാർബിളും ഫ്രഞ്ച് മോഡൽ ജനലുകളും വീടിന് കൂടുതൽ ഭംഗിയാകുന്നു