Kiara Advani Stunning pics: ചുവപ്പ് ഡ്രെസില്‍ മനം മയക്കി കിയാര അദ്വാനി, ചിത്രങ്ങള്‍ വൈറല്‍
കിയാര അദ്വാനിയും കാർത്തിക് ആര്യനും നായികാ നായകന്മാരായി എത്തുന്ന ചിത്രമായ ഭൂൽ ഭുലയ്യ 2 ന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് കിയാര അദ്വാനി ഇപ്പോള്‍. ട്രെയിലർ ലോഞ്ചിനായി എത്തിയ താരത്തിന്‍റെ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
ട്രെയിലർ ലോഞ്ചില്‍ താരം ചുവപ്പ് മിനി സെക്വിൻ ഡ്രെസ് ആയിരുന്നു അണിഞ്ഞിരുന്നത്. താരത്തിന്‍റെ തകര്‍പ്പന്‍ ലുക്ക് ആരാധകര്‍ നെഞ്ചിലേറ്റി
ചുവന്ന മിനി സെക്വിൻ ഡ്രെസ് ഒപ്പം മിനിമം മേക്കപ്പ്, അടിപൊളി ലുക്കില്‍ കാണപ്പെട്ടു കിയാര അദ്വാനി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിയാര അദ്വാനിയും നടന്‍ സിദ്ധാർത്ഥ് മൽഹോത്രയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. താരജോഡികളായ ഇരുവരുടേയും ബ്രേക്ക് അപ്പ് വാര്‍ത്ത ബോളിവുഡില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്.
കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ കിയാരയ്ക്കുള്ളത്. കാർത്തിക് ആര്യനൊപ്പം അഭിനയിക്കുന്ന 'ഭൂൽ ഭുലയ്യ 2', കരൺ ജോഹറിന്‍റെ 'ജുഗ് ജൂഗ് ജീയോ'യിൽ വരുൺ ധവനൊപ്പവും വിക്കി കൗശൽ, ഭൂമി പെഡ്‌നേക്കർ എന്നിവർക്കൊപ്പം 'ഗോവിന്ദ നാം മേര'യിലും കിയാര അഭിനയിക്കും.