ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും

Thu, 22 Sep 2022-8:11 pm,

ജനനത്തീയതിക്കൊപ്പം പേരിന്റെ ആദ്യാക്ഷരത്തിൽ നിന്നും ആ വ്യക്തിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കും എന്നാണ് ശാസ്ത്രത്തിൽ വിവരിക്കുന്നത്. ഇതിനെ സംഖ്യാശാസ്ത്രം  കൊണ്ട് നിങ്ങളുടെ വ്യക്തിത്വം വിശദമാക്കുന്നു. ഇതിനെ നാമസംഖ്യാ ജ്യോതിഷം എന്നും അറിയപ്പെടുന്നു. ഇതിൽ പേരിന്റെ ആദ്യാക്ഷരം കൊണ്ടാണ് കുട്ടിയുടെ പ്രത്യേകതകൾ പറയുന്നത്. പേരിന്റെ ആദ്യ അക്ഷരത്തിൽ നിന്നും കുട്ടിയുടെ മനസ്സിനെയും ഭാവിയെയും കുറിച്ച് അറിയാൻ കഴിയും എന്നാണ് പറയുന്നത്.   

 

നിങ്ങളുടെ കുട്ടിയുടെ പേര് 'A' എന്ന അക്ഷരത്തിലാണ് ആരംഭിക്കുന്നതെങ്കിൽ നിങ്ങളുടെ കുട്ടി പഠനത്തിൽ വളരെ മിടുക്കനോ/മിടുക്കിയോ ആയിരിക്കും ഒപ്പം ബുദ്ധിമാനും ഷാർപ്പ് മനസ്സുമുള്ളവരായിരിക്കും. എഴുതാനും വായിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും. കുട്ടിക്കാലം മുതൽ അവർ തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായിരിക്കും. ഇവർ ഭാവിയിൽ ധാരാളം പ്രശസ്തിയും വിജയവും നേടുന്നവരായിരിക്കും.  

നിങ്ങളുടെ കുട്ടിയുടെ പേര് K എന്ന അക്ഷരത്തിലാണ്  തുടങ്ങുന്നതെങ്കിൽ അവർ ലോകത്തിലെ ഏറ്റവും സവിശേഷമായ ആളുകളിൽ ഒരാളാണ്. ഇവരും ഷാർപ്പ് മൈൻഡ് ഉള്ളവരായിരിക്കും. എവിടെ പോയാലും അഭിനന്ദനങ്ങൾ ലഭിക്കും. ജോലി ശൈലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും. കാര്യങ്ങൾ മനസ്സിലാക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കും.  പഠനമേഖലയിൽ വിജയം ലഭിക്കും.

 

നിങ്ങളുടെ കുഞ്ഞിന്റെ പേര് 'P' എന്ന അക്ഷരത്തിലാണ്  തുടങ്ങുന്നതെങ്കിൽ ഇവർക്കും നിരവധി ഗുണങ്ങളുണ്ട്. ഈ കുട്ടികൾ കാഴ്ചയിൽ വികൃതികളാണെങ്കിലും സ്വന്തം കാര്യങ്ങളിൽ കഠിനാധ്വാനികൾ ആയിരിക്കും. ഇവരും ഷാർപ്പ് മൈൻഡ് ഉള്ളവരായിരിക്കും.  ഇവർക്ക് നല്ല നർമ്മബോധം ഉണ്ടായിരിക്കും.  വിജയമ ഇഷ്ടപ്പെടുന്നവരും ഭാവിയിൽ വിജയം നേടുന്നവരും ആയിരിക്കും.  

 

നിങ്ങളുടെ കുട്ടിയുടെ പേര് 'D' എന്ന അക്ഷരത്തിൽ തുടങ്ങുന്നവരാണെങ്കിൽ ആ കുട്ടികൾ അച്ചടക്കമുള്ളവരായിരിക്കും. ഇവർ സ്വയം അച്ചടക്കത്തോടെ ഇരിക്കുകയും മറ്റുള്ളവരെ അച്ചടക്കത്തോടെ ഇരിക്കാൻ സഹായിക്കുന്നവരും ആയിരിക്കും.  ഇവർ ബിസിനസ്സ് ചിന്താഗതിയുള്ളവരും പണം സമ്പാദിക്കാൻ അറിയുന്നവരുമായിരിക്കും. ഇവർ തീരെ ഈഗോ ഉള്ളവരല്ല. ഈ അക്ഷരത്തിൽ പേര് തുടങ്ങുന്ന കുട്ടികൾ അവർ ചെയ്യുന്ന ജോലിയിൽ പൂർണ വിശ്വാസമുള്ളവരായിരിക്കും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link