Kiran Bedi:ഇന്ത്യൻ പോലീസ് സർവ്വീസിന്റെ മുഖഛായ മാറ്റിയ പോലീസ് ഉദ്യോഗസ്ഥ, അലങ്കരിച്ച പദവികളില്ലെല്ലാം ധീരയായി നില കൊണ്ടയാൾ
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വ്യക്തിയുമാണ് കിരൺബേദി. 22-ആം വയസ്സിൽ 1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു അവർ. മാഗ്സസെ അവാർഡ് ജേതാവാണ്.
1970 ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ അധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1972ൽ ഭാരതത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിത എന്ന സ്ഥാനം കരസ്ഥമാക്കി. വേറിട്ടു നില്കാനുള്ള തന്റെ ആഗ്രഹം കൊണ്ടാണ് അവർ പോലീസ് സേനയിൽ ചേർന്നത്.
2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത സർക്കാർ അവരെ ബ്യുറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കികൊടുത്തു.
2016 മേയ് മാസത്തിൽ കിരൺ ബേദി പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായി സ്ഥാനമേറ്റെടുത്തു.പുതുച്ചേരിയിൽ സജീവമായി ഇറങ്ങി നടന്നിരുന്ന മറ്റൊരു ഗവർണർ ഉണ്ടായിരിക്കില്ല