Almond health benefits: ബദാം നിര്‍ബന്ധമായും കഴിക്കേണ്ടതിന്‍റെ കാരണങ്ങള്‍ അറിയാം

Wed, 23 Nov 2022-7:56 pm,

ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌.  ബദാം ദീർഘായുസും  മസ്തിഷ്ക ശേഷിയും  വർദ്ധിപ്പിക്കുന്നു. ബദാമില്‍  കൊഴുപ്പ് ഉണ്ടെങ്കിലും  അത്  ആരോഗ്യകരവും പോഷകപ്രദവുമാണ്.  എന്നാല്‍, പവർ-പാക്ക് സ്രോതസായ  ബദാം  ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ പോഷക ഗുണങ്ങള്‍ ലഭിക്കൂ. 

"ശരിയായ ഭക്ഷണം കഴിക്കുക" എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, അതിന് മറ്റൊരു അര്‍ഥം കൂടിയുണ്ട്.  അതായത്  "ഭക്ഷണം ശരിയായി കഴിക്കുകയും ചെയ്യുക" അതിന് സമയം, അളവ്, തയ്യാറെടുപ്പ് എന്നിവകൂടി  ശ്രദ്ധിക്കണം.   

ബദാം തലച്ചോറിന്‍റെ ശക്തി വർദ്ധിപ്പിക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബദാമിനെ "മസ്തിഷ്ക ഭക്ഷണം" എന്നാണ് വിളിയ്ക്കുന്നത്.  അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കാന്‍  ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം  കഴിയ്ക്കുന്നത് ഉത്തമമാണ്.  ബദാം  ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്  ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.  

 

ബദാം എങ്ങിനെ എപ്പോള്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം?കടുപ്പമേറിയ  നട്‌സ് ആണ് ബദാം.  അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍, ബദാം കഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.  ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ  തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം  വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം.  

 

കുതിർത്ത ബദാം കഴിച്ച്  ആരംഭിക്കുന്ന പ്രഭാതം പല തരത്തില്‍ നിങ്ങളെ സഹായിയ്ക്കും.  ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും അതുവഴി ശരീര ഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link