Govardhan Puja 2024: ഗോവർദ്ധന പൂജയിൽ കൃഷ്ണ ചാലിസ പാരായണം ചെയ്യുന്നത് ഭഗവാൻ കൃഷ്ണനെ പ്രീതിപ്പെടുത്തും
ഈ വർഷം നവംബർ രണ്ടിനാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്. ഈ ദിവസം ഭഗവാൻ കൃഷ്ണനെ ആരാധിക്കുന്നത് ഭക്തർക്ക് അനുഗ്രഹങ്ങൾ നൽകുമെന്നാണ് വിശ്വാസം.
വൃന്ദാവന നിവാസികളെ ഇന്ദ്രൻറെ കോപത്തിൽ നിന്ന് രക്ഷിക്കാൻ ശ്രീകൃഷ്ണൻ ഗോവർദ്ധന കുന്ന് ഉയർത്തിയതിൻറെ ഓർമ്മയിലാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്.
കാർത്തിക മാസത്തിലാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്. കൃഷ്ണനും ഭക്തരും തമ്മിലുള്ള സ്ഥായിയായ സ്നേഹത്തിൻറെ പ്രതീകമായാണ് ഗോവർദ്ധന പൂജ ആഘോഷിക്കുന്നത്.
ഗോവർദ്ധനപൂജയിൽ ഭഗവാൻ കൃഷ്ണൻ ഗോവർദ്ധന കുന്ന് ഉയർത്തുന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ വച്ച് ഈ വിഗ്രഹത്തിൽ ആരതി നടത്തുന്നു. ഈ ദിവസം കൃഷ്ണഭഗവാന് പൂജയും ആരതിയും ചെയ്യുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഗോവർദ്ധന പൂജയിൽ കൃഷ്ണ ചാലിസ പാരായണം ചെയ്യുന്നത് ഭഗവാനെ പ്രീതിപ്പെടുത്തുമെന്നും ഭക്തർക്ക് അനുഗ്രഹം ചൊരിയുമെന്നുമാണ് വിശ്വാസം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)