Kuthiran Tunnel : മണിക്കൂറോളം കുതിരാനിൽ കാത്ത് നിന്നത് പഴങ്കഥ, കുതിരാൻ കടക്കാൻ ഇനി വെറും ഒരു മിനിറ്റ് മതി

Sun, 01 Aug 2021-2:00 pm,

ഇന്നലെ ശനിയാഴ്ച വൈകിട്ടോടെയാണ് തുരങ്കം തുറന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് തുരങ്കം തുറന്ന് കൊടുക്കുന്നതായി ട്വിറ്ററിൽ കുറിച്ചത്.  രണ്ട് തുരങ്കങ്ങളിലെ ഇടത് തുരങ്കമാണ് തുറന്ന് കൊടുക്കുന്നത്. പാലക്കാട് നിന്നും തൃശ്ശൂർക്ക് പോകുന്നവർക്കായിരിക്കും ഇത്. തൃശ്ശൂർ-പാലക്കാട് റൂട്ടിലെ തുരങ്കം ഡിസംബറോടെ പൂർത്തിയാക്കും

തൃശ്ശൂർ-പാലക്കാട്  റൂട്ടിലെ ദീർഘനാളായുള്ള ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാവുന്നത്. കേന്ദ്രം അനുമതി നൽകിയതോടെയാണ് തുരങ്കം തുറക്കുന്നത്.സ ഇതിൻറെ സുരക്ഷാ പരിശോധനകൾ പൂർത്തിയായിരുന്നു.

മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെ തൃശൂർ പാലക്കാട് ദേശീയപാത വികസന കരാറിന്റെ അടിസ്ഥാനത്തിലാണ് കുതിരാൻ തുരങ്കം നിർമാണം. നിർമാണം ആരഭിച്ച് 12 വർഷം കഴിഞ്ഞിട്ടും തുരങ്കത്തിന്റെ നിർമാണം ഇതുവരെ ഒരു ടണൽ മാത്രമെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളു. 

മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ തുരങ്കത്തിലൂടെ സഞ്ചരിച്ചാൽ വെറും ഒരു മിനിറ്റ് കൊണ്ട് ടണലിന്റെ മറുഭാഗത്ത് എത്താൻ സാധിക്കും. 

നേരത്തെ മണിക്കൂറോളം കുതിരാൻ മലയിൽ കാത്ത് നിന്നാണ് ഒരു കുതിരാൻ കടക്കുന്നത്. പാലക്കാട് നിന്ന് തൃശുരിലേക്കോ മറിച്ചോ പോകണമെങ്കിൽ കുതിരാൻ ഒരു കടമ്പയായിരുന്നു. അതാണ് തുരങ്കം വന്നതോടെ ഇല്ലാതെയാകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link