Double Rajayoga 2025: ശുക്രൻ മീനത്തിലേക്ക് സൃഷ്ടിക്കും ഡബിൾ രാജയോഗം; ഇവർക്ക് അതിഗംഭീര നേട്ടങ്ങളുടെ കാലം
ബുധനും ശുക്രനും ഒരുമിച്ചു വരുമ്പോഴാണ് ലക്ഷ്മീ നാരായണയോഗം ഉണ്ടാകുന്നത്. അതുപോലെ ശുക്രന്റെ രാശിമാറ്റത്തിലൂടെയാണ് മാളവ്യ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും.
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ എല്ലാ രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കാറുണ്ട്. ജ്യോതിഷത്തിൽ ശുക്രനെ ഭൂതങ്ങളുടെ അധിപനായിട്ടാണ് കണക്കാക്കുന്നത്.
പുതുവർഷത്തിൻ്റെ ആദ്യ മാസമായ 2025 ജനുവരിയിൽ ശുക്രനും ബുധനും മീനരാശിയിൽ സംക്രമിക്കും അതുമൂലം ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും
ശുക്രൻ ഇപ്പോൾ ധനു രാശിയിലാണ്. 2025 ൽ ശുക്രൻ അതിൻ്റെ ഉന്നത രാശിയായ മീനത്തിൽ പ്രവേശിക്കും. ശുക്രൻ മീന രാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗം രൂപപ്പെടും.
ഇത്തരത്തിൽ മീനത്തിലെ ഡബിൾ രാജയോഗം സൃഷ്ടിക്കപ്പെടും. ഈ രാജയോഗത്തിൻ്റെ രൂപീകരണം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ രഹസികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഈ ഡബിൾ രാജയോഗം ഇവർക്ക് ഭാഗ്യനേട്ടങ്ങൾ സമ്മാനിക്കും, ഭൗതിക സുഖങ്ങൾ വർധിക്കും, പുതിയ വരുമാന സ്രോതസുകൾ തുറക്കും, കുടുംബ സ്വത്ത് ലഭിക്കും, അഭിമാനം വർധിക്കും, നിക്ഷേപത്തിന് സമയം അനുകൂലം.
മിഥുനം (Gemini): ഇവർക്കും ഈ രാജയോഗം ശരിക്കും ഒരു വരദാനമായിരിക്കും, നല്ല യാത്രകൾക്ക് യോഗം, ജോലിയിലും ബിസിനസിലും ലാഭം, വിദേശത്ത് ജോലി ലഭിക്കാൻ യോഗം, ധനനേട്ടം ഉണ്ടാകും.
മീനം (Pisces): ഈ രാജയോഗങ്ങൾ ഇവർക്കും നൽകും നേട്ടങ്ങൾ, ധനനേട്ടം, ബിസിനസുകാർക്ക് സമയം അനുകൂലം, ജോലിയുള്ളവർക്ക് ശമ്പള വർദ്ധനവ്, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ബഹുമാനത്തിലും ആദരവിലും മാറ്റം ഉണ്ടാകും.
മകരം (Capricorn): ശുക്രന്റെ രാശി മാറ്റത്തിലൂടെയുള്ള ഈ ഡബിൾ രാജയോഗം ഈ രാശിക്കാർക്ക് വമ്പൻ നേട്ടങ്ങളാണ് നൽകുക. ഇവർക്ക് ഈ സമയം അപ്രതീക്ഷിത നേട്ടങ്ങൾ, ജോലി മാറ്റം, കഠിനാധ്വാനത്തിലൂടെ നേട്ടം നൽകും.
ധനു (Sagittarius): ഈ രാജയോഗം ഇവർക്ക് നൽകും അത്യപൂർവ്വ നേട്ടങ്ങൾ. ഇവരുടെ സുഖസൗകര്യങ്ങൾ വർധിക്കും, കുടുംബവുമായി നല്ല സമയം ചിലവഴിക്കാൻ കഴിയും, ബിസിനസിൽ നേട്ടം, ആരോഗ്യം നല്ലതായിരിക്കും.
കർക്കടകം (Cancer): ഇവർക്കും ഈ യോഗങ്ങൾ നേട്ടം നൽകും, ധനലാഭം ഉണ്ടാകും, വരുമാനം വർധിക്കും, വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലി പൂർത്തിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)