OTT Releases : വിവാദമായ കേരള സ്റ്റോറി മുതൽ ഷാരൂഖ് ഖാന്റെ ഡങ്കി വരെ; ഒടിടിയിൽ പുതുതായി എത്തിയ ചിത്രങ്ങൾ

Sat, 17 Feb 2024-3:42 pm,

ഡങ്കി- ഷാരൂഖ് ഖാനും രാജ്കുമാർ ഹിറാനിയും ആദ്യമായി ഒന്നിച്ച ബ്ലോക്ക്ബസ്റ്റർ സൂപ്പർ ഹിറ്റ് ചിത്രം ഡങ്കി കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ എത്തി

കേരള സ്റ്റോറി- കേരളത്തിലെ ലവ് ജിഹാദിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് കേരള സ്റ്റോറി. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം സീ5ലാണ് സംപ്രേഷണം ചെയ്തിരിക്കുന്നത്

ക്വീൻ എലിസബത്ത്- ഫെബ്രുവരി 14ന് ഒടിടിയിൽ എത്തിയ മലയാള ചിത്രമാണ് ക്വീൻ എലിസബത്ത്. മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രം സീ5 ആണ് റിലീസായിരിക്കുന്നത്

സലാർ-പ്രഭാസ്-പൃഥ്വിരാജ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് എത്തിയത്. മറ്റ് ഭാഷകളിലുള്ള ചിത്രത്തിന്റെ പ്രദർശനം നേരത്തെ ആരംഭിച്ചിരുന്നു

ദി ഈസ് മീ... നൗ : എ ലൗ സ്റ്റോറി - ഹോളിവുഡ് ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് എത്തിയിരിക്കുന്നത്.

അബ്രഹാം ഓസ്ലർ - നിരവധി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. കഴിഞ്ഞ ഒമ്പതാം തീയതി മുതൽ ചിത്രം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പോച്ചർ വെബ് സീരീസ്- ആമസോൺ പ്രൈം വീഡിയോയിലൂടെ വെബ് സീരീസ് ഫെബ്രുവരി 23 മുതൽ പ്രദർശനം നടത്തും. മലയാളി താരങ്ങളായ നിമിഷ സജയൻ, റോഷണ മാത്യു എന്നിവരാണ് പോച്ചറിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link