Deepti Sati: സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി നടി ദീപ്തി സതിയുടെ പുത്തൻ ചിത്രങ്ങൾ

Thu, 26 Aug 2021-12:23 pm,

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി നടി ദീപ്തി സതിയുടെ പുതിയ ചിത്രങ്ങൾ. 

പ്രശസ്ത ഫാഷൻ ഫോട്ടോ​ഗ്രാഫർ റെജി ഭാസ്കറാണ് ദീപ്തി സതിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

ദീപ്തി സതി 2014ൽ മിസ് കേരള പട്ടം നേടിയിരുന്നു. മലയാളത്തിന് പുറമേ കന്നഡ, മറാത്തി, തെലുങ്ക് ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.

മുംബൈയിൽ ജനിച്ച ദീപ്തി സതിയുടെ അച്ഛൻ ദിവ്യേഷ് സതി ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ മാധുരി സതി കൊച്ചി സ്വദേശിയുമാണ്. മൂന്നാം വയസ് മുതൽ കഥകും ഭരതനാട്യവും ദീപ്തി അഭ്യസിക്കുന്നുണ്ട്. 

2015ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി ചലച്ചിത്ര രം​ഗത്തേക്ക് കടന്നുവന്നത്. പിന്നീട് പുള്ളിക്കാരൻ സ്റ്റാറ, സോളോ, ലവകുശ, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് ദീപ്തി സതി അഭിനയിച്ച മലയാള ചിത്രങ്ങൾ. മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് ദീപ്തിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link