Sshivada: പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ശിവദ; ക്യൂട്ട് സ്മൈലെന്ന് ആരാധകർ
1986 ഏപ്രിൽ 23ന് തമിഴ്‌നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദയുടെ ജനനം.
താരത്തിന് അഞ്ച് വയസുള്ളപ്പോൾ കുടുംബം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി.
അരങ്ങേറ്റ ചിത്രത്തിന് ശേഷം ശിവദ ഏറെക്കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.
'ലിവിംഗ് ടു ഗെദർ' എന്ന ചിത്രത്തിൽ നായികയായാണ് ശിവദ തിരിച്ചുവന്നത്.
കേരള കഫേ, പതിനൊന്നിൽ വ്യാഴം, സുസുസുധി വാത്മീകം എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് ശിവദ.