Christmas 2021: സാന്താക്ലോസ് ആയി ലെന, പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ ലെന എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു.
മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു.
രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കി 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയിരുന്നു
പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്. ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു.
മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.