Spider Web: വീട്ടിൽ ഇടയ്ക്കിടെ ചിലന്തികളെ കാണാറുണ്ടോ? നിസ്സാരമാക്കരുത്, പഠിക്കാനുണ്ട് ഒട്ടേറെ!
എത്ര തവണ തകർന്നാലും ചിലന്തികൾ പിന്തിരിയാതെ വീണ്ടും വല നെയ്തു കൊണ്ടേയിരിക്കും. പ്രതിസന്ധികളിൽ പതറാതെ ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന ആശയമാണ് ഇത് പങ്കുവയ്ക്കുന്നത്.
പതിവായി ചിലന്തികൾ മുന്നിൽ വന്നുപെടുന്നുണ്ടെങ്കിൽ ഏതൊരു കാര്യത്തിന് ഇറങ്ങുമ്പോഴും ക്ഷമാശീലം പുലർത്തണമെന്ന സന്ദേശം നൽകുകയാണ്.
വലകൾ ചിലന്തിയുടെ വീടായും മുട്ടകൾ വിരിയിക്കാനുള്ള സ്ഥലമായും ഭക്ഷ്യശ്രോതസ്സായും വർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധയോടെയാണ് ചിലന്തികൾ വല നെയ്യുന്നത്.
ഒരു ചെറിയ പിഴവ് പോലും ചിലന്തിയുടെ നിലനിൽപ്പിനെ അവതാളത്തിലാക്കുന്നു. ജീവിതത്തിലെ ഓരോ കാര്യങ്ങളിലും തീരുമാനങ്ങളിലും അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്ന സന്ദേശമാണിത് നൽകുന്നത്.
ചിലന്തി വലയിൽ മുട്ടകൾ വിരിയിക്കുന്നതിലൂടെ പുതിയ ജീവന് തുടക്കം കുറിക്കുന്നു. എന്നാൽ വലയിൽ അകപ്പെടുന്ന ജീവികൾക്ക് നാശം സംഭവിക്കാനുമുണ്ട്. അതിനാൽ ജീവനും സംഹാരത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥയുടെ പ്രതീകമായി ചിലന്തി വലകളെ കണക്കാക്കാം.
കാഴ്ചയിൽ ബലഹീനമെന്ന് തോന്നുമെങ്കിലും ശക്തമായ പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിൽക്കാനുള്ള കഴിവ് ചിലന്തി വലകൾക്കുണ്ട്. ഏതു പ്രതിസന്ധികളെയും തോൽപ്പിക്കാനുള്ള ശക്തി നിങ്ങൾക്കുള്ളിലുണ്ടെന്നാണ് ഇവ അർത്ഥമാക്കുന്നത്.
നാരുകൾ തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയാണ് ചിലന്തി വലകളുടെ നിലനിൽപ്പ്. ലോകത്തിലുള്ള എല്ലാം പരസ്പര പൂരകങ്ങളാണെന്ന് ഇത് ഓർമിപ്പിക്കുന്നു.