Lok Sabha Election 2024: കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങൾ ഇവയാണ്
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 63 ജനറൽ സീറ്റുകളും 17 സംവരണ സീറ്റുകളും ഉൾപ്പെടെ 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.
48 എംപിമാരെ ലോക്സഭയിലേക്ക് അയക്കുന്ന മഹാരാഷ്ട്രയാണ് ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തുള്ളത്. 48 സീറ്റുകളിൽ മൂന്ന് സീറ്റുകൾ പട്ടികജാതിക്കാർക്കും നാല് സീറ്റുകൾ പട്ടികവർഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.
ലോക്സഭയിലേക്ക് കൂടുതൽ എംപിമാരെ അയക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ. 42 ലോക്സഭാ സീറ്റുകളാണ് പശ്ചിമ ബംഗാളിൽ ഉള്ളത്. ഇതിൽ എട്ട് സീറ്റുകൾ പട്ടികജാതിക്കാർക്കും രണ്ട് സീറ്റ് പട്ടികവർഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.
ബിഹാറിൽ ആകെ 40 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ബിഹാർ. ബിഹാറിൽ ഏഴ് ലോക്സഭാ സീറ്റുകൾ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.
ആകെ 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ഇതിൽ ഏഴ് സീറ്റുകൾ പട്ടികജാതിയിൽപ്പെട്ട സ്ഥാനാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
മധ്യപ്രദേശിൽ 29 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ നാലെണ്ണം പട്ടികജാതിക്കാർക്കും അഞ്ചെണ്ണം പട്ടികവർഗക്കാർക്കും സംവരണം ചെയ്തിരിക്കുന്നു.