പുതിയ Fitness Band വാങ്ങണോ?: 2500 രൂപയ്ക്കുള്ളിൽ വിലയുള്ള മികച്ച Products ഇപ്പോൾ ലഭ്യമാണ്

Sun, 31 Jan 2021-2:00 pm,

പുതുവർഷം തുടങ്ങിയിട്ട് 1 മാസം തികയുന്നു. നമ്മൾ പുതുവർഷത്തിലെടുത്ത പല Fitness ശപഥങ്ങളും മുന്നോട്ട് കൊണ്ട് പോകാൻ പലരും കഷ്ടപ്പെടുകയാണ്. ഒരു Fitness Band ഉണ്ടെങ്കിൽ നമ്മുടെ വ്യായാമ പ്രക്രിയക്ക് ഒരു ചിട്ട കൊണ്ട് വരാൻ സാധിക്കും മാത്രമല്ല വ്യായാമം ചെയ്യുന്നത് മറക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും. ഇപ്പോൾ 2500 രൂപയിൽ താഴെ വിലയ്ക്ക് മികച്ച Fitness Band ലഭ്യമാണ്.  

Mi Smart Band 5: 1.1 inch   AMOLED ഡിസ്‌പ്ലേയോടും, വാട്ടർ പ്രൂഫ് സെർറ്റിഫിക്കേഷനോടും കൂടിയുള്ള ബാൻഡിൽ 10 ദിവസം ചാർജ്ജ് നില്കും. 2499 രൂപയാണ് ഈ ബാൻഡിന്റെ വില.

boAt Storm Smartwatch: 1.33 inch എൽസിഡി ഡിസ്‌പ്ലേയും, 10 ദിവസം ചാർജ്ജ് നിൽക്കുന്നതുമായ ബാൻഡിന് ബ്ലൂടൂത്ത് 4.2 ആണ് വരുന്നത്. ഇതിന്റെ വില 2499 രൂപയാണ്.

AMOLED ഡിസ്‌പ്ലേയോടും, വാട്ടർ പ്രൂഫ് സെർറ്റിഫിക്കേഷനോടും കൂടിയുള്ള ബാൻഡിൽ ഹേർട്ട് റേറ്റ് ട്രാക്കിങും ഉൾപ്പെടുത്തിയിട്ടുണ്ട്. 2199 രൂപയാണ് ഈ ബാൻഡിന്റെ വില.

Redmi Band: ഡിസ്‌പ്ലേയുടെ വലുപ്പം കൂടുതലാണെന്നുള്ളതാണ് റെഡ്മി ബാൻഡിനെ മികച്ചതാക്കി മാറ്റുന്നത്. 1.08 inch  എൽസിഡി ഡിസ്‌പ്ലേയോടും 5.0 ബ്ലൂടൂത്തുമാണ് (Blurtooth) ഇതിനെ മികച്ചതാകുന്നത്. 14 ദിവസം വരെ ചാർജ്ജ് നിൽക്കുന്ന ഈ ബാൻഡിന്റെ വില 1399 രൂപയാണ്

realme Band: realme ബാൻഡിന്റെ ബാറ്ററി കപാസിറ്റി 90 mAh ആണ്. 6 മുതൽ 9 ദിവസം വരെ ചാർജ്ജ് നീണ്ട് നിൽക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഡസ്റ്റ് ആന്റ് വാട്ടർ പ്രൊട്ടക്ഷനാണ് മറ്റു പ്രത്യേകതകൾ. 0.96 inch എൽസിഡി ഡിസ്‌പ്ലേയോട് കൂടി വരുന്ന ബാൻഡിൽ 4.2 ബ്ലേടൂത്തും ഹേർട്ട് മോണിറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. 1299 രൂപയാണ് വില.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link