Hanumanji Favourite Zodiac Signs: ഇവർ ഹനുമാന്റെ പ്രിയ രാശക്കാർ, നിങ്ങളും ഉണ്ടോ?

Tue, 30 May 2023-8:04 am,

ഇന്ന് അതായത് 2023 മെയ് 30 ചൊവ്വാഴ്ചയാണ് ജ്യേഷ്ഠ മാസത്തിലെ അവസാനത്തെ ചൊവ്വ. ഇതോടൊപ്പം സിദ്ധിയോഗവും ഇന്ന് രൂപപ്പെടും. ദിവസ രാശിഫലം  അനുസരിച്ച് ചില രാശികളിൽ പെട്ട ആളുകൾക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം ഏതൊക്കെയാണെന്ന് നോക്കാം.

മേടം (Aries): മേടം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാം.

ഇടവം (Taurus): ചൊവ്വാഴ്ച ഇടവ രാശിക്കാർക്ക് വളരെയധികം സന്തോഷമുണ്ടാകുന്ന ദിവസമാണ്. ബിസിനസിൽ ലാഭം ഉണ്ടാകും. പദ്ധതികൾ പൂർത്തീകരിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. പുരോഗതിയുടെ പുതിയ പാത തുറക്കും.

 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭകരമായിരിക്കും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാൻ പ്ലാൻ ചെയ്യും.

തുലാം (Libra): തുലാം രാശിക്കാർക്കും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും.  നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. സീനിയർ, ജൂനിയർ എന്നിവരുടെ പൂർണ പിന്തുണയുണ്ടാകും. പുതിയ വാഹനം വാങ്ങാൻ യോഗം, വരുമാനം വർദ്ധിക്കും.

ധനു (Sagittarius): ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ ഇന്ന് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. നിങ്ങളുടെ പുരോഗതിയുടെ വഴി തുറക്കും. തൊഴിൽ രഹിതർക്ക് തൊഴിൽ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ഏത് മത്സരത്തിലും നിങ്ങൾ വിജയിക്കും.

മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് എവിടെ നിന്നെങ്കിലും അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും. നിങ്ങൾ ഊർജ്ജസ്വലനാകുകയും പല കാര്യങ്ങളും ചെയ്തുതീർക്കുകയും ചെയ്യും.

മീനം(Pisces): സന്താനങ്ങളുടെ ഭാഗത്തുനിന്നും സന്തോഷകരമായ വിവരം ലഭിക്കും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. മുടങ്ങികിടക്കുന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും കെട്ടിടവും വാങ്ങാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link