Ayodhya Ram Mandir: രാമമന്ത്ര മുഖരിതമായി അയോധ്യ; പ്രാണ പ്രതിഷ്ഠ പൂർത്തിയായി- ചിത്രങ്ങൾ കാണാം
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ മുഖ്യ യജമാനനായി.
കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമികത്വം വഹിച്ചത്.
ഇടത് കയ്യിൽ അമ്പും വലത് കയ്യിൽ വില്ലുമായി സർവാഭരണ വിഭൂഷിതനായ രാംലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിച്ചത്.
മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
നിര്‍ണായകമായ 84 സെക്കന്‍ഡിനുള്ളില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി.
121 ആചാര്യന്‍മാരും പ്രമുഖ വ്യക്തികളും ചടങ്ങിന് സാക്ഷിയായി.
അഭിജീത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12.29നും 12.30നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങുകള്‍ നടന്നത്.
രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്.
ഇന്ന് പുലർച്ചെ മുതൽ അയോധ്യയിൽ വലിയ ആഘോഷങ്ങളാണ് നടന്നത്.
പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചിരുന്നു.
വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിന് ചുറ്റും ഒരുക്കിയിരിക്കുന്നത്.
പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം വായുസേനയുടെ ഹെലികോപ്ടറുകൾ ക്ഷേത്രത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തി.
സാമൂഹിക സാംസ്കാരിക സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാർമികത്വം വഹിച്ചത്.