Surya Favourite Zodiacs: ഈ രാശിക്കാർ സൂര്യന് പ്രിയമുള്ളവർ, നൽകും സർവ്വസൗഭാഗ്യങ്ങളും!
സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യൻ. ഞായറാഴ്ചയാണ് സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം. സൂര്യന്റെ മഹാദശ നടക്കുന്ന ജാതകർ ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കും.
ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് പിന്നെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. ഇവർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ജ്യോതിഷ പ്രകാരം ഈ മൂന്ന് രാശിക്കാരിൽ സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും. ഈ രാശികൾ അഗ്നി മൂലകത്തിന്റെ രാശികളായി കണക്കാക്കപ്പെടുന്നു. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ചിങ്ങം രാശിക്കാർ ജനനം മുതൽ നേതൃത്വഗുണമുള്ളവരാണ്. ഈ ആളുകൾ നിർഭയരും ധൈര്യശാലികളും ദൃഢനിശ്ചയമുള്ളവരുമാണ്. ഇത്തരം ആളുകൾ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. അവർക്ക് അതിശയകരമായ ആത്മവിശ്വാസമുണ്ട്, ഇത് അവരുടെ ബലഹീനതയായി മാറുന്നു. ചിങ്ങം രാശിക്കാർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നത് ഉത്തമമാണ്.
മേടം (Aries): മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഈ ഗ്രഹം ജാതകരുടെ ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ മേട രാശിക്കാർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇതൊരു കാരണമാണ്. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഈ ആളുകൾ സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.
ധനു (Sagittarius): ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരാത്തവരാണിവർ. ധനു രാശിക്കാർ മഹത്വകാംക്ഷികളാണ്. ഇവർ കഠിനപരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കുന്നു. ധനു രാശിക്കാർ ആത്മവിശ്വാസം നിറഞ്ഞവരാണ്. നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ദൗർബല്യം. ധനു രാശിക്കാർ സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)