Belly fat: വെറും 7 ദിവസം, സ്വിച്ചിട്ട പോലെ തടി കുറയ്ക്കണോ? സിമ്പിൾ ഡയറ്റ് ഇതാ!
ഒന്നാം ദിനം: രാവിലെ ഒരു ആപ്പിള്‍, ഉച്ചയ്ക്ക് മുമ്പ് ഒരു മസ്‌ക് മെലണ്‍, ഉച്ചയ്ക്ക് 1 മണിയ്ക്ക് മുമ്പായി തണ്ണിമത്തന്‍, വൈകുന്നേരം ഒരു മുസംബി, സന്ധ്യയ്ക്ക് അനാറും മസ്‌ക് മെലണും ചേര്‍ത്ത സാലഡ്, 9 മണിയ്ക്ക് മുമ്പായി വീണ്ടും ഒരു ബൗളില്‍ തണ്ണിമത്തന്‍.
രണ്ടാം ദിനം: രാവിലെ 8 മണിയോടെ ഒരു കപ്പ് വേവിച്ച ഉരുളക്കിഴങ്ങ്, ഉച്ചയ്ക്ക് മുമ്പായി അര ബൗള്‍ കുക്കുമ്പര്‍, ഉച്ചഭക്ഷണത്തിനൊപ്പം കുക്കുമ്പര്‍, ചീര, കാപ്‌സിക്കം എന്നിവ ചേര്‍ക്കണം. വൈകുന്നേരം കാരറ്റും നാരങ്ങാ നീരും ചേര്‍ത്ത് കഴിക്കാം. 7 മണിയ്ക്ക് മുമ്പായി ഒരു ബൗള്‍ വേവിച്ച ബ്രോക്കോളിയും ഗ്രീന്‍ പീസും.
മൂന്നാം ദിനം: രാവിലെ 8 മണിയോടെ ഒരു ബൗള്‍ മസ്‌ക് മെലണ്‍. ഉച്ചയ്ക്ക് മുമ്പായി ഒരു കപ്പ് പൈനാപ്പിള്‍. കാപ്‌സിക്കവും ചീരയും ചേര്‍ത്ത് ഉച്ചഭക്ഷണം. വൈകുന്നേരം കാരറ്റും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കാം. സന്ധ്യയ്ക്ക് വേവിച്ച ബ്രോക്കോളിയും ഗ്രീന്‍ പീസും. രാത്രി 9 മണിയ്ക്ക് മുമ്പായി കുക്കുമ്പര്‍ കഴിക്കാം.
നാലാം ദിനം: രാവിലെ 8 മണിയ്ക്ക് രണ്ട് പഴങ്ങള്‍ കഴിക്കാം. ഉച്ചയ്ക്ക് മുമ്പായി ഒരു പഴം. ഉച്ചയ്ക്ക് 2 മണിയ്ക്ക് മുമ്പായി രണ്ട് പഴവും ഒരു ഗ്ലാസ് പാലും. വൈകുന്നേരം വീണ്ടും രണ്ട് പഴം. സന്ധ്യയ്ക്ക് പാലും ഒരു പഴവും കഴിക്കാം. 9 മണിയ്ക്ക് മുമ്പായി ഒരു ഗ്ലാസ് പാല്‍.
അഞ്ചാം ദിനം: രാവിലെ 8 മണിയ്ക്ക് മൂന്ന് തക്കാളി കഴിച്ച് തുടങ്ങാം. ഉച്ചയ്ക്ക് മുമ്പായി ഒരു കപ്പ് മട്ട അരിയുടെ ചോറ് കഴിക്കാം. പച്ചക്കറികള്‍ മാത്രമേ ഇതിനോടൊപ്പം കഴിക്കാന്‍ പാടുള്ളൂ. 1 മണിയ്ക്ക് മുമ്പായി രണ്ട് തക്കാളി. 4 മണിയോടെ ഒരു ബൗള്‍ മട്ട അരി ചോറും ഒരു തക്കാളിയും. വേവിച്ച പച്ചക്കറികളും കഴിക്കാം. 9 മണിയ്ക്ക് മുമ്പായി ഒരു ബൗള്‍ ടൊമാറ്റോ സൂപ്പ് കഴിക്കാം.
ആറാം ദിനം: രാവിലെ 8ന് മൂന്ന് തക്കാളികള്‍ കഴിക്കാം. ഉച്ചയ്ക്ക് മുമ്പായി അരക്കപ്പ് മട്ട അരിയുടെ ചോറും വേവിച്ച പച്ചക്കറികളും. ഉച്ചയ്ക്ക് രണ്ട് തക്കാളികള്‍. വൈകുന്നേരം ഒരു തക്കാളിയും അരക്കപ്പ് വേവിച്ച പച്ചക്കറികളും. രാത്രി 9 മണിയ്ക്ക് മുമ്പായി തക്കാളി സൂപ്പ് കഴിച്ച് അവസാനിപ്പിക്കാം.
ഏഴാം ദിനം: രാവിലെ 9 മണിയോടെ ഒരു ഗ്ലാസ് ഓറഞ്ച് / ആപ്പിള്‍ ജ്യൂസ് കുടിക്കാം. ഉച്ചയ്ക്ക് അരക്കപ്പ് മട്ട ചോറും അരക്കപ്പ് വേവിച്ച പച്ചക്കറികളും കഴിക്കാം. വൈകുന്നേരം ഒരു കപ്പ് തണ്ണിമത്തനും ബെറീസും. സന്ധ്യയോടെ ഒരു കപ്പ് സൂപ്പും 9 മണിയ്ക്ക് മുമ്പായി മട്ട ചോറും വേവിച്ച പച്ചക്കറികളും കഴിക്കാം.