Love life and Zodiac Signs: ജീവനുതുല്യം പങ്കാളിയെ സ്നേഹിച്ചാലും പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ രാശിക്കാര്‍ ദുഖിതര്‍
പ്രണയം മനോഹരമായ ഒരു വികാരമാണ്.
ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല, കാരണം പ്രണയം അത്ര മനോഹരമായ ഒരു വികാരമാണ്. എന്നാൽ, ജ്യോതിഷം പറയുന്നതനുസരിച്ച് പ്രണയത്തിന്‍റെ കാര്യത്തില്‍ ഹതഭാഗ്യരായ ചില രാശിക്കാര്‍ ഉണ്ട്. ഈ രാശിക്കാര്‍ അവരുടെ പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കും, എന്നാല്‍, തിരികെ ലഭിക്കുന്നത് വഞ്ചനയായിരിയ്ക്കും.
ചിങ്ങം രാശി (Leo Zodiac Sign)
ചിങ്ങം രാശിക്കാർ (Leo Zodiac Sign) പ്രണയത്തില്‍ ദൗര്‍ഭാഗ്യക്കാരാണ് എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം, ഇവര്‍ സ്വാഭാവികമായും ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരാണ്. കൂടെക്കൂടെ ദേഷ്യപ്പെടുന്ന ഇവരുടെ സ്വഭാവം പങ്കാളികളുടെ അനിഷ്ടത്തിന് ഇടയാക്കുന്നു. കൂദാതെ, അവരുടെ ഈ സ്വഭാവം മൂലം പങ്കാളിയ്ക്ക് അവരോടുള്ള ഇഷ്ടം കുറയുന്നു. മെല്ലെ അവരുടെ ബന്ധം വഷളാകും.
മിഥുനം രാശി (Gemini Zodiac Sign)
ജ്യോതിഷ പ്രകാരം, മിഥുന രാശിക്കാർ തങ്ങളുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യും, എന്നാല്‍, പ്രണയ ബന്ധത്തിന്‍റെ കാര്യത്തിൽ അവർ പലതവണ വഞ്ചിക്കപ്പെടും.
കുംഭം രാശി (Aquarius Zodiac Sign) ഈ രാശിക്കാർ തങ്ങളുടെ പങ്കാളിക്ക് വേണ്ടി സ്വയം സമർപ്പിക്കുന്നു, എന്നാൽ, തിരികെ അവര്‍ക്ക് ആ സ്നേഹം ലഭിക്കുന്നില്ല.
കന്നി രാശി (Virgo Zodiac Sign) ഈ രാശിയിലെ ആളുകൾ പെരുമാറ്റത്തിൽ വളരെ റൊമാന്‍റിക് ആണ്. ഒപ്പം അവര്‍ അവരുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ, ഉയർന്ന പ്രതീക്ഷകൾ ഇവര്‍ വച്ചു പുലര്‍ത്തുന്നതിനാല്‍ അവരുടെ ബന്ധം വഷളാകുന്നു.