Low blood pressure: കുറഞ്ഞ രക്തസമ്മർദ്ദത്തെ ഭയപ്പെടണം; രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ വീട്ടിൽ തന്നെയുണ്ട് മാർഗങ്ങൾ
കഫീൻ രക്തസമ്മർദ്ദം വർധിപ്പിക്കുന്നു. അസ്വസ്ഥത അനുഭവപ്പെടുമ്പോഴോ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴോ തലകറക്കം അനുഭവപ്പെടുമ്പോഴോ ചായയോ കാപ്പിയോ കുടിക്കുന്നത് ഗുണം ചെയ്യും.
രക്തസമ്മർദ്ദം കുറയാനുള്ള ഒരു കാരണം നിർജ്ജലീകരണമാണ്. കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ തേങ്ങാവെള്ളം, നാരാങ്ങാ വെള്ളം എന്നിവ ഉൾപ്പെടുത്തുക.
കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് രക്തസമ്മർദ്ദം വർധിപ്പിക്കാൻ സോഡിയം (ഉപ്പ്- മിതമായ അളവിൽ) ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഉപ്പും വറുത്ത ജീരകപ്പൊടിയും മോരിൽ ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയുകയും രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുകയും ചെയ്യും.
ഒരു കഷ്ണം ഇഞ്ചി ചവയ്ക്കുക, കറുവാപ്പട്ടപ്പൊടി ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക, ഈന്തപ്പഴം പാലിനൊപ്പം കഴിക്കുക, തക്കാളി, ഉണക്കമുന്തിരി, കാരറ്റ് മുതലായവ കഴിക്കുക. ഇതെല്ലാം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കും.