LPG Price Update: പുതുവർഷത്തിലും വിലക്കയറ്റം, LPG വില ഉയർന്നു, പുതിയ നിരക്ക് അറിയുക!
ഡൽഹിയിൽ 14.2 കിലോഗ്രാം സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടർ IOC വെബ്‌സൈറ്റിൽ 694 രൂപ മാത്രമാണ്. കൊൽക്കത്തയിൽ 720.50 രൂപയും മുംബൈയിൽ 694 രൂപയും ചെന്നൈയിൽ 710 രൂപയുമാണ് വില. നേരത്തെ ഡിസംബറിൽ IOC എൽപിജിയുടെ വില രണ്ടുതവണ വർദ്ധിപ്പിച്ചിരുന്നു, വില 100 രൂപ ഉയർത്തി. ഡിസംബർ മൂന്നിന് 50 രൂപ വർധനയുണ്ടായി. ഇതിനുശേഷം ഡിസംബർ 15 ന് വില 50 രൂപ വർദ്ധിപ്പിച്ചു. ഡിസംബറിൽ സബ്‌സിഡിയില്ലാതെ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിലും, 19 കിലോ വാണിജ്യ സിലിണ്ടറുകൾക്കും ഈ വർധന വരുത്തി.
14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില വർദ്ധിച്ചിട്ടില്ലെങ്കിലും 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു. IOC വെബ്‌സൈറ്റിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് 1349 രൂപയായിട്ടുണ്ട്. നേരത്തെ 1332 രൂപയായിരുന്നു വില. അതായത് ഇപ്പോൾ ഡൽഹിയിൽ ഈ സിലിണ്ടറിന് നിങ്ങൾക്ക് 17 രൂപ കൂടുതൽ നൽകേണ്ടിവരും. മറ്റ് മെട്രോ നഗരങ്ങളിലേത് നോക്കുകയാണെങ്കിൽ കൊൽക്കത്തയിലെ വില 1387.50 ൽ നിന്ന് 22.50 രൂപ ഉയർന്ന് 1410 രൂപയായി. മുംബൈയിൽ ഇത് 17 രൂപ വർധിച്ച് 1280.50 ൽ നിന്ന് 1297.50 രൂപയായി. ചെന്നൈയിൽ അതിന്റെ വില 16.50 രൂപയും 1446.50 രൂപയിൽ നിന്ന് 1463.50 രൂപയും ഉയർന്നു.
പ്രതിവർഷം 14.2 കിലോഗ്രാം 12 സിലിണ്ടറുകൾ സർക്കാർ സബ്‌സിഡി നൽകുന്നുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. ഇതിൽ കൂടുതൽ സിലിണ്ടർ നിങ്ങൾക്ക് വിപണി വിലയ്ക്ക് വാങ്ങേണ്ടി വരും. എണ്ണക്കമ്പനികൾ എല്ലാ മാസവും ഗ്യാസ് സിലിണ്ടറുകളുടെ വില നിശ്ചയിക്കുന്നു.