Chandra Grahan 2023: ചന്ദ്ര ഗ്രഹണം ഈ രാശിക്കാരുടെ ജീവിതത്തില്‍ സൃഷ്ടിക്കും വന്‍ പ്രതിസന്ധി

Wed, 29 Mar 2023-10:52 am,

ചന്ദ്ര ഗ്രഹണവും ഇത്തരത്തില്‍ വ്യക്തി ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തും. അതായത്, ചന്ദ്രന്‍റെ പ്രഭാവം നമുക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കും, ഇത് ചന്ദ്രഗ്രഹണത്തിന്‍റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം 2023 മെയ് 5 വെള്ളിയാഴ്ചയാണ്. ഈ ഗ്രഹണം ഉച്ചയ്ക്ക് 1.34 ന് സംഭവിക്കും. ഈ ഗ്രഹണം 5 രാശിചിഹ്നങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്താൻ പോകുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. ഈ വര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം സ്വാധീനം ചെലുത്താന്‍ പോകുന്ന രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.....  

കർക്കടക രാശി (Cancer Zodiac Sign) 

ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാക്കാം. ഈ രാശിക്കാരെ  മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാകും. കുടുംബത്തിൽ കലഹം ഉണ്ടാകാം. നിങ്ങൾ ശിവനെ ആരാധിക്കുകയും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്യുന്നത് നല്ലത്. 

ഇടവം രാശി (Taurus Zodiac Sign) 

ഈ സമയത്ത് സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത വർദ്ധിക്കും. നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലും ബാഹ്യമായ ആശങ്കകൾ നിങ്ങളെ വലയം ചെയ്യും. ഈ സമയത്ത്, സമാധാനം ലഭിക്കാൻ നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക. മാനസിക സമാധാനത്തിനായി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമം.  

കന്നി  രാശി (Virgo Zodiac Sign) 

ജോലിയിൽനിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാവകാശം നേരിടും. ഈ ഗ്രഹണം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഈ സമയത്ത് ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ തിരക്കുകൾ നിങ്ങളെ ബന്ധുക്കളില്‍നിന്ന് അകറ്റാം. 

മേടം രാശി (Aries Zodiac Sign) 

തിടുക്കപ്പെട്ട തീരുമാനം മൂലം സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. നിങ്ങളുടെ കടം കൊടുത്ത പണം നഷ്ടമാകാം. നിയമ തർക്കത്തിൽ കുടുങ്ങാനും സാധ്യതയുണ്ട്. ജീവിതത്തിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. മാനസിക സമാധാനത്തിനുള്ള നടപടികൾ സ്വീകരിക്കുക. 

ചിങ്ങം രാശി  (Leo Zodiac Sign) 

ഈ രാശിയിലുള്ള ആളുകൾക്ക്, ചന്ദ്രഗ്രഹണം അശുഭകരമായ വാര്‍ത്തകള്‍ സമ്മാനിക്കും. നിലവിൽ ഒരു പുതിയ സംരംഭവും തുടങ്ങുന്നത് ശുഭമല്ല. അങ്ങനെ ചെയ്താൽ നഷ്ടം സംഭവിച്ചേക്കാം. കുടുംബത്തിൽ ചില അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link