Chandra Grahan 2023: ഈ രാശിക്കാരുടെ ജീവിതത്തില്‍ വന്‍ നാശം സൃഷ്ടിക്കും ചന്ദ്രഗ്രഹണം, ഒക്ടോബർ 28 മുതൽ ഇവര്‍ ജാഗ്രത പാലിക്കുക

Thu, 26 Oct 2023-2:10 pm,

ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം 12 രാശിചിഹ്നങ്ങളിലും വലിയ സ്വാധീനം ചെലുത്തും. ഈ ചന്ദ്രഗ്രഹണം ചില രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുമെങ്കില്‍ ചില രാശിക്കാര്‍ക്ക് ഏറെ ദോഷകരമായ സമയമാണ് വരാന്‍ പോകുന്നത്. അതായത്, ഈ ചന്ദ്രഗ്രഹണം 6 രാശിക്കാർക്ക് ഏറെ അശുഭകരമായ ഫലങ്ങൾ നൽകും. അതുകൊണ്ട് ഈ രാശിക്കാർ ശ്രദ്ധിക്കണം. 

മേടം രാശി  (Aries Zodiac Sign)    മേടം രാശിക്കാര്‍ക്ക് അനാവശ്യ സമ്മർദ്ദം, സാമ്പത്തിക ചെലവ്, നഷ്ടം എന്നിവ നേരിടേണ്ടി വന്നേക്കാം. ആരോഗ്യം മോശമാകാം അല്ലെങ്കിൽ അപകടം സംഭവിക്കാം. നിങ്ങളുടെ സഹോദരനുമായി തെറ്റായ ആരോപണമോ തർക്കമോ ഉണ്ടാകാം. നിങ്ങൾക്ക് പശ്ചാത്താപം ബാക്കിയാകും. ചന്ദ്രഗ്രഹണ സമയത്തും ശേഷവും ശ്രദ്ധിക്കുക. 

കര്‍ക്കിടകം രാശി   (Cancer Zodiac Sign)    ഈ രാശിക്കാര്‍ക്ക് തൊഴിൽ മേഖലയിൽ ഏറെ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ചന്ദ്രഗ്രഹണം വ്യക്തിജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഒരു അപകടം സംഭവിക്കാം അല്ലെങ്കിൽ നിങ്ങൾ ഒരു തർക്കത്തിൽ കുടുങ്ങിയേക്കാം. ഈ സമയത്ത് നിയമപരമായ ഇടപെടലുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഷോപ്പിംഗ് നിയന്ത്രിക്കുക.

ചിങ്ങം രാശി (Leo Zodiac Sign)  

ഈ വർഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം ചിങ്ങം രാശിക്കാർക്ക് ഏറെ നഷ്ടങ്ങള്‍ സമ്മാനിക്കും, ഇവര്‍ക്ക് സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. ചില കഴിഞ്ഞുപോയ സംഭവങ്ങള്‍ നിങ്ങളുടെ പ്രശസ്തിക്ക് ദോഷം ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ പാഴാകാൻ തുടങ്ങും. പ്രത്യേകിച്ച് തൊഴിൽ മേഖലയിലുള്ളവർക്ക് ഈ സമയം പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. 

കന്നി രാശി  (Virgo Zodiac Sign)    കന്നി രാശിക്കാർ ചന്ദ്രഗ്രഹണ കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ചന്ദ്രഗ്രഹണം കഴിഞ്ഞ് 15 ദിവസം വരെ ആഴമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം. ശ്രദ്ധയോടെ വാഹനം ഓടിക്കുക. അനാവശ്യമായ ആകുലതകൾ നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്, പോസിറ്റീവായി തുടരാൻ ശ്രമിക്കുക.

മകരം  രാശി (Capricorn Zodiac Sign)    ഈ ചന്ദ്രഗ്രഹണം മകരം രാശിക്കാർക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കും. നിങ്ങളുടെ മനസ്സ് ദുഃഖകരമായി നിലനിൽക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം. എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക. തീയിൽ നിന്നും വൈദ്യുതിയിൽ നിന്നും ആഴത്തിലുള്ള വെള്ളമുള്ള സ്ഥലങ്ങളിൽ നിന്നും അമ്മയെ അകറ്റി നിർത്തുക. 

മീനം രാശി  (Pisces Zodiac Sign)    മീനം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. നിക്ഷേപങ്ങൾ ചെലവഴിക്കേണ്ടി വരും. വീട്ടിൽ തർക്കമുണ്ടാകാം. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. അനാവശ്യമായ  ആശങ്ക ഉണ്ടാകും. രഹസ്യ ശത്രുക്കൾ ബിസിനസിൽ ദോഷം വരുത്തും. അറിയാത്തവരുമായി സൗഹൃദം സ്ഥാപിക്കരുത്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link