Shani Uday: 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ ഉദയം; ഈ രാശിക്കാരുടെ നല്ലകാലം തെളിയും

Sat, 02 Mar 2024-9:37 pm,

Shani Uday Effect: ജ്യോതിഷത്തില്‍ ശനിയെ പൊതുവെ കർമ്മഫലദാതാവും നീതിയുടെ ദാതാവുമായി കണക്കാക്കുന്നു. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം

ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലം നല്‍കുമെന്നാണ് വിശ്വാസം. 2024ല്‍ ശനിയുടെ സഞ്ചാരത്തില്‍ മാറ്റമുണ്ടാകും. മാര്‍ച്ച് ആദ്യം ശനി കുംഭരാശിയില്‍ ഉദിക്കും.  ഇതിന്റെ ഫലം എല്ലാ  രാശിക്കാരെയും സ്വാധീനിക്കും. 

ഈ 3 രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാരുടെ സമ്പത്തിലും വലിയ വര്‍ദ്ധനവ് കാണും. ശനിയുടെ ഉദയത്താല്‍ ഭാഗ്യം തെളിയുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

മകരം (Capricorn): ശനിയുടെ ഉദയം ഈ രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും. ശനി നിങ്ങളുടെ ധനാഭാവത്തിലാണ് ഉദിക്കുന്നത്. അതിനാല്‍ ഈ സമയത്ത് അപ്രതീക്ഷിതമായാ ധനേട്ടം ഉണ്ടാകും.  ചില പ്രധാന ആളുകളുമായി നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഉയര്‍ന്ന വിജയം ലഭിക്കും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ഈ സമയത്ത് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം, വാഹനമോ വസ്തുവോ വാങ്ങാനും യോഗമുണ്ടാകും.

കുംഭം (Aquarius): ശനിയുടെ ഉദയം കുംഭ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ ലഗ്‌ന സ്ഥാനത്താണ് ശനി ഉദിക്കാന്‍ പോകുന്നുത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ഈ സമയം ശശ് മഹാപുരുഷ രാജയോഗവും ശനി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ കരിയറില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കാം,  ഈ കാലയളവില്‍ ബിസിനസുകാര്‍ക്കും നല്ല വരുമാനം ലഭിക്കും, നിങ്ങളുടെ ഉള്ളില്‍ വ്യത്യസ്തമായ ആത്മവിശ്വാസം ഉണ്ടാകും, വിവാഹിതരായവരുടെ ദാമ്പത്യജീവിതം അടിപൊളിയായിരിക്കും. നിങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കും.  

ഇടവം (Taurus): ശനിയുടെ ഉദയം ഇടവം രാശിക്കാരുടെ തൊഴില്‍, ബിസിനസ്സ് എന്നീ മേഖലകളില്‍ ശുഭകരമായിരിക്കും.  നിങ്ങളുടെ രാശിയുടെ കര്‍മ്മ ഭവനത്തിലാണ് ശനി ഉദിക്കാൻ പോകുന്നത്. ഈ സമയത്ത് ബിസിനസ്സില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. നിക്ഷേപത്തില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. ബിസിനസിൽ വിജയം ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചേക്കാം. ഈ സമയത്ത് പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. 

തുലാം (Libra): തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തില്‍ അടിപൊളി നേട്ടങ്ങൾ ഉണ്ടാകും.  ഈ കാലയളവില്‍, ജോലിസ്ഥലത്ത് ലാഭത്തിന് സാധ്യത, വ്യാപാരമേഖലയിലും ലാഭസാധ്യതകളുണ്ട്, ഈ കാലയളവില്‍ വിദേശയാത്രയ്ക്കും സാധ്യത, ശനിയുടെ ഉദയത്തോടെ ധനം, സ്ഥാനമാനങ്ങള്‍, സാമ്പത്തിക പുരോഗതി എന്നിവയ്ക്ക് സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. പുതിയ ജോലി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം നല്ല ഫലങ്ങള്‍ നൽകും.

 

ധനു (Sagittarius): ധനു രാശിക്കാര്‍ക്ക് ശനിയുടെ ഉദയത്തില്‍ നിന്ന് വൻ നേട്ടമുണ്ടാകും. ജോലിയിലും സാമ്പത്തിക മേഖലയിലും നേട്ടങ്ങലുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍  ലഭിക്കും. ഈ കാലയളവില്‍ വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം വിജയം ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link