Lychee Drink: ലിച്ചി ജ്യൂസ് ആരോഗ്യത്തിന് ഗുണം ചെയ്യുമോ? ഇക്കാര്യങ്ങൾ അറിയാം
ലിച്ചി വേനൽക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന പഴമാണ്. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ്.
ലിച്ചി ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഊർജം വർധിപ്പിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും ലിച്ചി ജ്യൂസ് മികച്ചതാണ്. ഇത് ദിവസം മുഴുവൻ ഊർജനില സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു.
ലിച്ചി പൊട്ടാസ്യം സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ സോഡിയത്തിൻറെ അളവ് സന്തുലിതമാക്കി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ ലിച്ചി ജ്യൂസ് ദഹനത്തിന് മികച്ചതാണ്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.