Rahu Transit: 2 മാസത്തിന് ശേഷം രാഹു രാശി മാറും; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!
Rahu Gochar 2023: ഈ വർഷാവസാനത്തോടെ പ്രധാനപ്പെട്ട പല ഗ്രഹങ്ങളും രാശി മാറും. വർഷത്തിന്റെ തുടക്കത്തിൽ ശനിയും ഗുരുവും സംക്രമിച്ചിരിക്കുകയാണ്. ഇനി അവിടേക്ക് രാഹുവിന്റെ സംക്രമണം കൂടി നടക്കും. ജ്യോതിഷത്തിൽ രാഹുവിനെ പാപഗ്രഹം, മായാവി ഗ്രഹം, നിഴൽ ഗ്രഹം എന്നിങ്ങനെയാണ് പറയുന്നത്.
ആരുടെ ജാതകത്തിൽ രാഹു അശുഭകരമായ അവസ്ഥയിലാണോ അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കും. അതുമൂലം ഇവർ പല തെറ്റായ കമ്പനികളിലും ജോലിയിലും ഏർപ്പെടുന്നു. അതുകൊണ്ടുതന്നെ രാഹുവിന്റെ പേര് പോലും ആളുകൾ പറയാൻ മടിക്കുന്നു. എങ്കിലും രാഹു എപ്പോഴും അശുഭകരമായ ഫലങ്ങൾ മാത്രം നൽകുന്ന ഗ്രഹമല്ല. ഒരാളുടെ ജാതകത്തിൽ രാഹു ശക്തമായ സ്ഥാനത്ത് നില്ക്കുമ്പോൾ അത് അവനെ സന്തോഷിപ്പിക്കുകയും ധാരാളം ബഹുമാനവും പണവും നൽകുകയും ചെയ്യും.
2023 ഒക്‌ടോബർ 30 ന് ഉച്ചയ്ക്ക് 12:30 നാണ് രാഹു മേട രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നത്. വക്രഗതിയിലായിരിക്കും ഇതിന്റെ രാശിമാറ്റം. മീരാഹുവിന്റെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ മൂന്ന് രാശിക്കാർക്കും ഇത് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
മീനം (Pisces): 2023 ഒക്ടോബറിൽ രാഹു മീനരാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതി ഉണ്ടാകും. അതിനാൽ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. ഈ സമയത്ത് നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ അത് തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
മേടം (Aries): മേടം രാശിക്കാർക്ക് മീന രാശിയിലെ രാഹുവിന്റെ പ്രവേശനം കൊണ്ട് ധാരാളം ഗുണം ലഭിക്കും. ഈ സംക്രമണം വളരെ ഫലപ്രദമായിരിക്കും. ഇതുമൂലം മേട രാശിക്കാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. വർഷാവസാനത്തോടെ അവരുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും. ഇതോടൊപ്പം തൊഴിൽ ചെയ്യുന്നവർക്കും ഇതിന്റെ ഫലം ലഭിക്കും. ഇവർക്ക് ജോലിയിൽ സ്ഥാനക്കയറ്റവും ബഹുമാനവും വർദ്ധിക്കും.
കർക്കടകം (Cancer): ജ്യോതിഷ പ്രകാരം കർക്കടക രാശിക്കാർക്ക് രാഹു സംക്രമത്തിൽ നിന്നും നിരവധി ശുഭ ഫലങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഈ രാശിക്കാരുടെ ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പുതിയ വീടും വാഹനവും വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും. ബിസിനസുകാർക്ക് ബിസിനസ്സിൽ ലാഭമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)