Guru Gochar 2023: ഈ രാശിക്കാർ 2024 വരെ മിന്നിത്തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Fri, 23 Jun 2023-11:58 am,

വ്യാഴം 18 മാസത്തിലാണ് രാശി മാറുന്നത്. വ്യാഴം മേട രാശിയിൽ ഉദിക്കുമ്പോഴാണ് മഹാ ധനരാജയോഗം സൃഷ്ടിക്കുന്നത്.  ഇത് വളരെ ശുഭകരവും പ്രയോജനവുമുള്ള യോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ വർഷം അതായത് ഏപ്രിൽ അവസാനം വ്യാഴം മേട രാശിയിൽ ഉദിച്ചു. ഇതോടൊപ്പം മൂന്ന് രാശിക്കാരുടെ ജാതകത്തിൽ മഹാ ധനരാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. 18 മാസത്തേക്ക് അതിന്റെ ഫലം കാണും. അടുത്ത വർഷം വരെ ഏതൊക്കെ രാശിക്കാർക്ക് അതിന്റെ പ്രത്യേക ഗുണങ്ങൾ ലഭിക്കുമെന്ന് നമുക്കറിയാം.

ഇടവം (Taurus):  ജ്യോതിഷ പ്രകാരം വ്യാഴം മേട രാശിയിൽ ഉദിക്കുന്നതിനാൽ ഇടവം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം ഇവർ വമ്പിച്ച വിജയം നേടും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ കഴിയും, സമ്പത്തും സമൃദ്ധിയും വർദ്ധിക്കും. കൂടാതെ ഈ സമയത്ത് ഭൗതിക സുഖസൗകര്യങ്ങൾ നിങ്ങളെ തേടിയെത്തും. ജ്യോതിഷ പ്രകാരം ഈ ശുഭകരമായ സംയോജനം പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ ക്ഷമയോടും ദൃഢനിശ്ചയത്തോടും കൂടി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.

 

ചിങ്ങം (Leo):  മഹാധന രാജയോഗം മൂലം ചിങ്ങം രാശിക്കാരുടെ നേതൃശേഷിയിലും അധികാരത്തിലും വർദ്ധനവ് ഉണ്ടാകും. ഇത് മാത്രമല്ല നിങ്ങളുടെ വ്യക്തിത്വം മറ്റുള്ളവരെ ആകർഷിക്കും. ആത്മവിശ്വാസം നിങ്ങളെ ശരിയായ പാതയിൽ നയിക്കും. ഈ സമയത്ത് വീട്ടിൽ സന്തോഷമുണ്ടാകും. സമൂഹത്തിൽ നിങ്ങളുടേതായ വ്യക്തിത്വം സൃഷ്ടിക്കാൻ കഴിയും.

മകരം (Capricorn):  ജ്യോതിഷ പ്രകാരം വ്യാഴം മേട രാശിയിൽ ഉദിക്കുന്നതിനാൽ മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിൽ വിജയം നേടും. ഇത് മാത്രമല്ല നിങ്ങളുടെ ദൃഢനിശ്ചയം കൊണ്ട് നിങ്ങൾക്ക് ജീവിതത്തിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. നിങ്ങളുടെ കഠിനാധ്വാനം ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. മൊത്തത്തിൽ അടുത്ത വർഷം വരെയുള്ള സമയം നിങ്ങൾക്ക് വളരെ അനുകൂലമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link