Chandra Mangal Gochar 2023: മഹാലക്ഷ്മി രാജയോഗത്തിലൂടെ ഫെബ്രുവരി 26 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Thu, 23 Feb 2023-6:41 am,

ഇടവ രാശിയിൽ ചൊവ്വയും ചന്ദ്രനും ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഈ മഹാലക്ഷ്മി രാജയോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭവും ജീവിതത്തിൽ പുരോഗതിയും ഉണ്ടാകും, ധാരാളം സുഖസൗകര്യങ്ങൾ ലഭിക്കും.

മേടം (Aries): ചൊവ്വയും ചന്ദ്രനും ചേർന്ന് സൃഷ്ടിക്കുന്ന മഹാലക്ഷ്മി രാജയോഗം മേടം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ഇവർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും.  സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. യാത്രകൾ ഗുണം ചെയ്യും. മാർക്കറ്റിംഗ്, ടൂർ-ട്രാവൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.

 

ഇടവം (Taurus): ചൊവ്വയും ചന്ദ്രനും കൂടിച്ചേർന്ന് ഇടവ രാശിയിൽ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടും,  ഇതിലൂടെ ഈ രാശിക്കാർക്ക് വാൻ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് ഈ സമായം വലിയ സാമ്പത്തിക നേട്ടങ്ങൾ, ബഹുമാനവും ആദരവും വർധിക്കും.  മാധ്യമങ്ങൾ, സിനിമ, ഗ്ലാമർ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. പുതിയ ജോലി ലഭിക്കും. പ്രണയ പങ്കാളിയെ ലഭിക്കും. 

കർക്കടകം (Cancer): മഹാലക്ഷ്മിയോഗം കർക്കടക രാശിക്കാർക്കും വൻ അനുഗ്രഹമായിരിക്കും. ഇത്തരക്കാരുടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാകും. സന്താനങ്ങളുടെ പുരോഗതിക്ക് സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link