Astrology: മഹാരാജയോ​ഗം ഈ 5 നക്ഷത്രക്കാർക്ക്; ജൂലൈയിൽ നേട്ടം ആർക്കൊക്കെ?

Tue, 02 Jul 2024-12:31 pm,

അശ്വതി നക്ഷത്രക്കാർക്ക് ജൂലൈ മാസം വളരെ അനുകൂലമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനാകും. ആത്മവിശ്വാസം വർധിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. പ്രതിസന്ധികൾ മറി കടക്കാൻ കഴിയും.

 

ഭരണി നക്ഷത്രക്കാർക്ക് സൂര്യൻ, ശുക്രൻ, വ്യാഴം, ശനി എന്നിവ അനൂകൂല സ്ഥാനങ്ങളിലാണുള്ളത്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. അതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ലാഭമുണ്ടാകും. വീട്, വാഹനം എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. ഒന്നിനും എടുത്തുചാട്ടം പാടില്ല.

 

പൂരം നക്ഷത്രക്കാർക്ക് അനുകൂല സമയമാണ്. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിയ്ക്കും. തൊഴിലിൽ പുരോ​ഗതിയുണ്ടാകും. ബിസിനസുകാർക്ക് അനുകൂല സമയമാണിത്. സാമ്പത്തിക നേട്ടമുണ്ടാകും. 

 

ഉത്രം നാളുകാർക്ക് അനുകൂലഫലങ്ങൾ വരുന്ന സമയാണിത്. ജൂലൈ മാസത്തിന്റെ ആദ്യപകുതി ഏറെ അനുകൂലമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. വാഹനം വാങ്ങും. പങ്കാളിത്ത ബിസിനസിന് സാധ്യത കൂടുതലാണ്. ആരേയും കണ്ണടച്ച് വിശ്വസിയ്ക്കരുത്.

 

അത്തം നക്ഷത്രക്കാർക്ക് അനുകൂല സമയമാണ്. സൂര്യൻ, വ്യാഴം, ശനി, ശുക്രൻ എന്നിവയുടെ രാശിമാറ്റം നല്ല ഫലങ്ങൾ നൽകും. കർമരംഗത്ത് അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link