ചരിത്രം ഉറങ്ങുന്ന യെർവാഡ ജയിൽ (Yerwada Jail) വിനോദസഞ്ചാരത്തിനായി തുറന്നുകൊടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍...

Thu, 28 Jan 2021-9:06 pm,

മഹാരാഷ്ട്ര സർക്കാർ 'ജയിൽ ടൂറിസം'  (Jail tourism) എന്ന സംരഭത്തിന്  തുടക്കം കുറിച്ചു.  ചാരുത്രം ഉറങ്ങുന്ന മഹാരാഷ്ട്രയിലെ യെർവാഡ ജയിലിലാണ് ഇതിന് തുടക്കമിട്ടിരിയ്ക്കുന്നത്.  വീഡിയോ കോൺഫറൻസിംഗിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയാണ് പരിപാടി ഉത്ഘാടനം നിര്‍വ്വഹിച്ചത്‌.  ചരിത്രാനുഭവം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചിരിയ്ക്കുന്നത്.

 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടുന്ന നിരവധി സ്വാതന്ത്ര്യസമര സേനാനികൾ പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ ജയിൽ ശിക്ഷ അനുഭവിച്ചു. അതാണ് ഈ ജയില്‍ ചരിതത്തില്‍ ഇടം നേടാന്‍ കാരണം.   സ്വാതന്ത്ര്യസമര സേനാനികളായ നേതാജി സുഭാഷ് ചന്ദ്രബോസ്, ബൽ ഗംഗാധർ തിലക്, വിനായക് ദാമോദർ സവർക്കർ എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം ഈ ജയിലിൽ പാർപ്പിച്ചിരുന്നു.  

ജയിൽ ടൂറിസം സംരംഭം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വീഡിയോ കോൺഫറൻസ് വഴി ഉത്ഘാടനം ചെയ്തു.   മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവറും മറ്റ് നിരവധി ഉദ്യോഗസ്ഥരും യെർവാഡയിലെ കേന്ദ്ര ജയിലിൽ അതേസമയം  സന്നിഹിതരായിരുന്നു.

ഇന്ത്യയുടെ  ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ഈ ജയിലിലെ അന്തേവാസിയായിരുന്നു. തുടര്‍ന്ന്, 1975-77 കാലഘട്ടത്തിൽ (അടിയന്തരാവസ്ഥ  കാല൦) നിരവധി രാഷ്ട്രീയ നേതാക്കളെ ഇന്ദിരാഗാന്ധി ഈ ജയിലിൽ അടച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ എതിരാളിയായ ബാലസാഹേബ് ദിയോറസ് (മുൻ RSS മേധാവി) അടൽ ബിഹാരി വാജ്‌പേയി എന്നിവരെ ഈ ജയിലിലാണ് പാർപ്പിച്ചിരുന്നത്‌. 

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നാണ് യെർവാഡ ജയിൽ (Yerwada Jail). കൂടാതെ, മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലാണിത്. ജയിലിൽ 5,000 ലധികം തടവുകാരുണ്ട്. ജയിലില്‍, പല വിഭാഗങ്ങളും,  ബാരക്കുകൾ, സെല്ലുകൾ, സുരക്ഷാ മേഖലകൾ എന്നിവയുണ്ട്. ജയിലിന്‍റെ ആകെ വിസ്തീര്‍ണ്ണം  512 ഏക്കറാണ് . 

അന്ന ഹസാരെ, സഞ്ജയ് ദത്ത്, അബ്ദുൾ കരീം തെൽഗി, അരുൺ ഗാവ്‌ലി തുടങ്ങിയ പ്രശസ്ത വ്യക്തികൾ ഈ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്നു.   26/11 തീവ്രവാദി അജ്മൽ കസബിനെ ഈ ജയിലിലാണ്  പാർപ്പിച്ചത്. പിന്നീട്  ഇയാളെ  തൂക്കിക്കൊല്ലുകയും യെർവാഡ സെൻട്രൽ ജയിലിൽതന്നെ   അടക്കം ചെയ്യുകയും ചെയ്തു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link