Carrot Benefits: ക്യാരറ്റിനുണ്ട് ചില അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ
എല്ലാദിവസവും ക്യാരറ്റ് കഴിക്കാമോ, ഗുണങ്ങൾ ഒരുപാടുണ്ട് അവയാണ് പരിശോധിക്കുന്നത്
കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കാൻ കാരറ്റ് സഹായിക്കുന്നു. കാരറ്റിലെ ല്യൂട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ എ എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
കാരറ്റിലെ നാരുകൾ ദഹനത്തിനും സഹായിക്കുന്നു. ക്യാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയാനും കഴിയും.
രക്തസമ്മർദ്ദം കുറയ്ക്കാനും കാരറ്റ് നല്ലതാണ്. ഇത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാം
ചീത്ത കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ കാരറ്റ് സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാരറ്റ് സഹായിക്കുന്നു