Vitamin For Women: ഈ വിറ്റാമിൻ സ്ത്രീകൾക്ക് ഏറെ പ്രധാനം, കാരണമിതാണ്

Sun, 03 Dec 2023-4:26 pm,

വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം 

വിറ്റാമിൻ ഡി സാധാരണയായി സൂര്യപ്രകാശം വഴിയാണ് ലഭിക്കുന്നത്, അതായത്, വിറ്റാമിന്‍ D യുടെ പ്രധാന ഉറവിടം സൂര്യ പ്രകാശമാണ്. എന്നാൽ കുറച്ച് ദിവസത്തേക്ക് മേഘാവൃതമോ മൂടൽമഞ്ഞോ ആയ അവസരത്തില്‍ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിലൂടെ ഈ പോഷകം ലഭിക്കും.

സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ കുറവിന്‍റെ ലക്ഷണങ്ങൾ

സ്ത്രീകളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് മൂലം ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക്, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് പല പ്രശ്നങ്ങളും ഉണ്ടാകാം. ഈ പോഷകത്തിന്‍റെ കുറവ് നമ്മുടെ ശരീരം എങ്ങനെയാണ് സൂചിപ്പിക്കുന്നതെന്ന് നോക്കാം.

അസ്ഥികളിൽ വേദന

എല്ലുകളെ ശക്തിപ്പെടുത്താൻ, കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് നമുക്കറിയാം, എന്നാല്‍, ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, കാൽസ്യത്തിന്‍റെ ആഗിരണം അത് മോശമായി ബാധിക്കുകയും എല്ലുകൾ ദുർബലമാകാൻ തുടങ്ങുകയും ചെയ്യുന്നു.

എളുപ്പത്തിൽ അസുഖം പിടിപെടുന്നത്  

വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്ന സ്ത്രീകളുടെ പ്രതിരോധശേഷി ക്രമേണ ദുർബലമാകുന്നു. ഇതുമൂലം പലതരം വൈറൽ അണുബാധകൾക്കും രോഗങ്ങൾക്കുമുള്ള  സാധ്യത വർദ്ധിക്കുന്നു. 

മുറിവുകൾ ഉണങ്ങാന്‍ വൈകുന്നു  

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ കുറവുണ്ടെങ്കിൽ, മുറിവുകളും ശസ്ത്രക്രിയയുടെ  മുറിവുകളും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. അതിനാല്‍ ഒരു പരിക്കേറ്റാൽ, നിങ്ങൾക്ക് വേദനയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കില്ല. 

ബലഹീനതയും ക്ഷീണവും

വൈറ്റമിൻ ഡിയുടെ കുറവ് ശരീരത്തിന് ബലഹീനത ഉണ്ടാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറയുകയും ചെയ്യുന്നതിനാൽ പല സ്ത്രീകൾക്കും ദൈനംദിന ജോലികൾ ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നു. വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു പോഷകം ആണ്. അതിനാല്‍ അതിനാൽ, ദിവസവും കുറച്ച് സമയം വെയിലത്ത് ചെലവഴിക്കുന്നത്  ഉചിതമാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link