Makar Sankranti 2024: മകരസംക്രാന്തി ദിനത്തിൽ കറുത്ത എള്ളിനുള്ള പ്രാധാന്യം എന്താണ്?
മകരസംക്രാന്തി ദിനത്തില്‍ നടത്തുന്ന ചില പ്രതിവിധികൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ നേട്ടങ്ങൾ കൊണ്ടുവരും. കറുത്ത എള്ള് സഹായത്തോടെ, പിത്രദോഷത്തിൽ നിന്ന് ശമനം, ദൃഷ്ടിദോഷത്തില്‍നിന്നുള്ള സംരക്ഷണം, പ്രശ്നങ്ങളില്‍ നിന്ന് മോചനം, സാമ്പത്തിക നേട്ടം തുടങ്ങിയവ ലഭിക്കും.
പിത്ര ദോഷത്തില്‍നിന്ന് മോചനം മകരസംക്രാന്തി ദിനത്തിൽ, കറുത്ത എള്ള് ഉപയോഗിച്ച് ചെയ്യുന്ന ഈ പ്രതിവിധികൾ വ്യക്തിയെ പിതൃദോഷത്തിൽ നിന്ന് മോചിപ്പിക്കുന്നു. ഈ ദിവസം പുണ്യനദിയിൽ കുളിച്ച് ഒഴുകുന്ന വെള്ളത്തിൽ കറുത്ത എള്ള് വിതറുക. ഈ സമയത്ത്, നിങ്ങളുടെ പൂർവ്വികരെ ഓർക്കുക. ഇതോടൊപ്പം കറുത്ത എള്ള് പാവപ്പെട്ടവർക്ക് ദാനം ചെയ്യുക. ഇതിലൂടെ പിതൃദോഷം നീങ്ങി അവരുടെ അനുഗ്രഹം ലഭിക്കും.
ദൃഷ്ടിദോഷം അകറ്റാന്‍ മകരസംക്രാന്തി ദിവസം കുളിക്കുന്ന വെള്ളത്തിൽ കുറച്ച് കറുത്ത എള്ള് ഇട്ട് ഈ വെള്ളം കൊണ്ട് കുളിക്കുക. ഇത് ദൃഷ്ടിദോഷത്തില്‍ നിന്ന് സംരക്ഷിക്കും.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാൻ
മകരസംക്രാന്തി ദിനത്തിൽ സൂര്യദേവന് ജലം അർപ്പിക്കുക. ഈ സമയത്ത്, പാത്രത്തിൽ കുറച്ച് കറുത്ത എള്ള് എടുത്ത് നിവേദിക്കുക. ഇത് വ്യക്തിയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായകമാണ്.