Tea: മിക്ക വീടുകളിലും ചായ ഉണ്ടാക്കുന്നത് അപകടകരമായി; ഈ തെറ്റ് ചെയ്യരുത്!
ചായപ്പൊടി വെള്ളത്തിലിട്ട് തിളപ്പിക്കുക എന്നതാണ് പലരും സാധാരണയായി ചെയ്യുന്നത്. ചായ കൂടുതൽ സമയം തിളപ്പിക്കുന്തോറും അതിൻ്റെ രുചി വർദ്ധിക്കുമെന്ന് പലരും വിശ്വസിക്കുന്നു. ചിലർ ചായപ്പൊടി പാലിനൊപ്പം തിളപ്പിക്കും. എന്നാൽ, ഈ ശീലങ്ങൾ എത്ര അപകടകരമാണെന്ന് ആർക്കും അറിയില്ല.
ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചായ ഫലപ്രദമാണ്. ചായപ്പൊടിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് കൂടുതൽ തവണ തിളപ്പിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
അമിതമായി തിളപ്പിച്ചാൽ ചായയിലെ പോഷകങ്ങൾ കുറയുകയും അസിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും.
ചായ ശരിയായ രീതിയിൽ ഉണ്ടാക്കിയാൽ, ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അത് ഗുണം ചെയ്യും. ചായ എങ്ങനെ ശരിയായ രീതിയിൽ ഉണ്ടാക്കാമെന്ന് നോക്കാം.
ചായ ഉണ്ടാക്കാൻ ആദ്യം വെള്ളം തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ചായപ്പൊടി ചൂടുവെള്ളത്തിൽ കലർത്തി 3 - 4 മിനിറ്റ് അടച്ചു വെയ്ക്കുക. ഇനി ഇതിലേയ്ക്ക് കുറച്ച് പാലും നിങ്ങൾക്ക് ആവശ്യമുള്ള അളവിൽ മധുരവും ചേർത്ത് കുടിക്കാം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.