Ramadan 2024 Malabar Special Kai Pola: ഇഫ്താർ സ്പെഷ്യൽ മലബാർ കായ്പോള...! ഞൊടിയിടയിൽ തയ്യാറാക്കൂ ഈ രീതിയിൽ

Wed, 13 Mar 2024-3:59 pm,

ഇതിന് പ്രധാനമായും വേണ്ടത് പഴം, മുട്ട, പഞ്ചസാര, ഏലക്കായപൊടി, ഉപ്പ്, പാല്, നെയ്യ്, അണ്ടിപരിപ്പ്, മുന്തിരി എന്നിവയാണ്. 

 

പഴം നേന്ത്രപ്പഴം ആണ് ഇതിനായി ആവശ്യം. എത്ര പഴമാണോ എടുക്കുന്നത് അതിന്റെ ഇരട്ടി മുട്ട വേണം എടുക്കാൻ. അതായത് രണ്ട നേത്രപ്പഴം എടുത്താൽ 4 മുട്ടയെടുക്കുക. ഈ രീതിയിൽ നിങ്ങൾ എത്രയാണോ തയ്യാറാക്കുന്നത് ആ അളവിൽ എടുക്കുക. 

 

ശേഷം പഴം നന്നായി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശഏഷം ഒരു പാനെടുത്ത് അടുപ്പിൽ വെയ്ക്കുക. ചൂടായ ശേഷം അതിലേക്ക് നെയ്യൊഴിക്കുക. ശേഷം മുറിച്ചു വെച്ച പഴം അതിലേക്കിട്ട് നന്നായി വഴറ്റിയെടുക്കുക. ശേഷം അത് മറ്റൊരു പാത്രത്തിൽ ചൂടാറാനായി വെക്കുക. 

 

ശേഷം മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. ഒപ്പം പഞ്ചസാര( നിങ്ങളുടെ മധുരത്തിനനുസരിച്ച്), ഒരു നുള്ള് ഉപ്പ്, ഏലയ്ക്ക പൊടി, പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ മിശ്രിതം നേരത്തെ വഴറ്റി വെച്ച പഴത്തിലേക്ക് ഒഴിക്കുക. 

 

ഇനി ഇത് പാകം ചെയ്യുന്നതിനായി സ്റ്റൗവിൽ കട്ടിയുള്ള ഒരു തട്ട് വെയ്ക്കുക. അതിനു മുകളിലേക്ക് പാചകം ചെയ്യാൻ കരുതിയ പാത്രം വെച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പലഹാരം അടിയിൽ പിടിക്കാനുള്ള സാധ്യത കുറയുന്നു. 

 

പാൻ ചൂടായി കഴിഞ്ഞാൽ അതിലേക്ക് നെയ്യ് തൂവി നൽകുക. ശേഷം പഴമ മുട്ട മിശ്രിതം മെല്ലെ ഒഴിചചു നൽകുക. ഒരു 25 മിനിറ്റോളം അടച്ചുവെച്ച് വേവിക്കുക. ഒരു ഭാ​ഗം വെന്തുകഴിഞ്ഞാൽ മെല്ലെ മറച്ചിട്ട് മറുഭാ​ഗവും ഇത്തരത്തിൽ വേവിച്ചു കഴിഞ്ഞാൽ രുചികരമായ കായ്പോള തയ്യാർ. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link