Malaika Arora At Lakme Fashion Week: ചുവപ്പ് സ്റ്റൈലിഷ് ഡ്രസില്‍ മലൈക അറോറ, ലാക്‌മെ ഫാഷൻ വീക്ക് ചിത്രങ്ങള്‍ വൈറല്‍
ചുവപ്പും ഗോള്‍ഡ്നും ചേര്‍ന്ന അടിപൊളി ലുക്കില്‍ മലൈക അറോറ റാംപിൽ നടന്നു. 49-ാം വയസിലും മലൈക അറോറ ഏറെ ആകര്‍ഷകയായിരുന്നു.
Lakme Fashion Week-ൽ ചുവപ്പും ഗോൾഡൻ നിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമാണ് മലൈക അറോറ ധരിച്ചിരുന്നത്. ഫാഷൻ ഡിസൈനർ ഭൂമിക ശർമ്മയാണ് മലൈകയെ ഇത്തവണ റാമ്പില്‍ എത്തിച്ചത്.
മലൈക അറോറ തന്‍റെ ഏറ്റവും പുതിയ റാംപ് വാക്കിൽ സ്റ്റൈലിഷ് ആയി കാണപ്പെട്ടു.
ബോൾഡ്നെസിന്‍റെ കാര്യത്തിൽ താന്‍ യുവനടിമാരേക്കാൾ ഒട്ടും പിന്നിലല്ല എന്ന് 49-ാം വയസിലും മലൈക അറോറ തെളിയിച്ചു.
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് മലൈക അറോറ എന്ന കാര്യത്തില്‍ സംശയമില്ല. കൂടാതെ, ബോളിവുഡിലെ ഏറ്റവും ഫിറ്റായ സെലിബ്രിറ്റികളിൽ ഒരാളാണ് മലൈക അറോറ. റെഡ് കാർപെറ്റ് രാജ്ഞി (Red Carpet Queen) എന്നാണ് മലൈക അറോറ അറിയപ്പെടുന്നത്.