Malala Yousafzai marries Asser Malik: മലാലാ യൂസഫ്‌സായ് വിവാഹിതയായി, പാക് കോച്ച് അസ്സര്‍ മാലിക് വരന്‍, ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍
പ്രമുഖ പാക് സാമൂഹ്യ പ്രവര്‍ത്തകയും സമാധാന പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാക് കോച്ച് അസ്സര്‍ മാലിക് ആണ് വരന്‍.
ലണ്ടനില്‍ വച്ച് നടന്ന, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. മലാലയാണ് വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
"എന്‍റെ ജീവിതത്തിലെ വിലപ്പെട്ട ദിവസം" എന്നാണ് വിവാഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് മലാല കുറിച്ചത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായും അവരുടെ ഉന്നമനത്തിനായും മലാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവരെ 2014 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അര്‍ഹയാക്കി. നൊബേൽ സമാധാന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.
അതേസമയം, മലാലയ്ക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് ലോകനേതാക്കളും ഹോളിവുഡ്, ബോളിവുഡ് രംഗത്തെ പ്രമുഖരും രംഗത്തെത്തി. ഏറെ സന്തോഷവും ആഹ്ളാദവും നിറഞ്ഞ ജീവിതം പ്രിയങ്ക ചോപ്ര ആശംസിച്ചു.