Corona സമയത്ത് ഇന്ത്യയെ ഓർത്ത് മെലാനിയ...

Fri, 17 Apr 2020-10:33 am,

ഇന്ത്യ സന്ദർശന വേളയിൽ നടന്ന  ഹാപ്പിനസ് ക്ലാസ്സിൽ തനിക്ക് വളരെയധികം മതിപ്പുണ്ടായിയെന്ന്  മെലാനിയ ട്വീറ്റ് ചെയ്തു. 

ഡൽഹിയിലെ ഹാപ്പിനസ് ക്ലാസിനെ പ്രശംസിക്കുന്നതിനിടെ മെലാനിയ ഇങ്ങനെയും കുറിച്ചിരുന്നു  ഈ സമയത്ത്  നാം നമ്മളെയും വേണ്ടപ്പെട്ടവരേയും ശ്രദ്ധിക്കണമെന്ന്. 

ഇത്തരം സന്ദർഭത്തിൽ  മനസ്സിനെയും ശരീരത്തെയും പരിപാലിക്കാൻ ശ്രമിക്കണമെന്നും മെലാനിയ കുറിച്ചു. 

മെലാനിയയുടെ ട്വീറ്റിന് ധാരാളം അഭിപ്രായങ്ങളും കമന്റുകളും വന്നിരുന്നു. 

1998 ൽ ഒരു ഫാഷൻ വീക്ക് പാർട്ടിയിലാണ് മെലാനിയയും ട്രംപും ആദ്യമായി കാണുന്നത്. ആദ്യകഴ്ചയിൽ തന്നെ ട്രംപ് മെലാനിയയ്ക്ക് തന്റെ ഹൃദയം നൽകി.

അമേരിക്കയ്ക്ക് പുറത്ത് ജനിച്ച രണ്ടാമത്തെ പ്രഥമ വനിതയാണ് മെലാനിയ പക്ഷേ യുഎസ് പൗരത്വം നേടിയ ആദ്യ പ്രഥമ വനിതയാണ്.

സ്ലൊവേനിയൻ, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ നിരവധി ഭാഷകൾ മെലാനിയക്ക് അറിയാം.

മെലാനിയ 2004 ൽ ട്രംപിനെ വിവാഹം കഴിച്ചു. വിവാഹത്തിൽ മെലാനിയ ധരിച്ചിരുന്ന ഗൗൺ നിർമ്മിക്കാൻ എടുത്ത സമയം 1,000 മണിക്കൂറാണ്. 

2000 ൽ GQ മാസികയ്ക്കായി നഗ്ന ഫോട്ടോഷൂട്ട് നടത്തിയ ആദ്യ പ്രഥമ വനിതയാണ് മെലാനിയ.

മെലാനിയ മോസ്റ്റ് സ്റ്റൈലിഷ് പ്രഥമ വനിത എന്നും അറിയപ്പെടുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link