Double Rajayoga: ശുക്ര രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം, ആഗ്രഹിച്ചത് നടക്കും!

Mon, 23 Sep 2024-11:21 am,

ജ്യോതിഷ പ്രകാരം ശുക്രൻ കേന്ദ്ര ഭാവത്തിലോ അല്ലെങ്കിൽ ഒന്ന്, നാല്, ഏഴ്, പത്താം ഭാവങ്ങളിലോ അഥവാ ത്രികോണ ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നത്

Kendra Trikon/Malavya Rajayoga: ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന്റെ ഇടവേളകളിൽ അതിൻ്റെ രാശി മാറ്റാറുണ്ട്.  അതിൻ്റെ ഫലം എല്ലാ രാശിക്കാരിലും രാജ്യത്തും ബാധിക്കും.

സെപ്തംബർ 18 ന് ഭൂതങ്ങളുടെ അധിപനായ ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിച്ചു. അതിലൂടെ മാളവ്യ രാജയോഗത്തോടൊപ്പം കേന്ദ്ര ത്രികോണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്.  ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ആ രാശിക്കാർ ആരൊക്കെ? അറിയാം...

 

ജ്യോതിഷ പ്രകാരം ജാതകത്തിൽ 4, 7, 10 എന്നിങ്ങനെ 3 കേന്ദ്ര ഗൃഹങ്ങളും 1, 5, 9 എന്നിങ്ങനെ 3 ത്രികോണ ഗൃഹങ്ങളും പരസ്പരം കൂടിച്ചേരുകയോ മുഖാമുഖം വരുകയോ രാശി മാറുകയോ ചെയ്യുമ്പോൾ കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകുന്നു

ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഗൃഹങ്ങളിൽ ശുക്രൻ സ്ഥിതി ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ, അതായത്, ശുക്രൻ ലഗ്നത്തിൽ നിന്ന് 1, 4, 7 അല്ലെങ്കിൽ 10 ഭാവങ്ങളിൽ ആണെങ്കിൽ മാളവ്യ രാജയോഗം രൂപപ്പെടും. മാളവ്യ രാജയോഗത്തെ പഞ്ചമഹാപുരുഷ യോഗഗങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്

തുലാം (Libra): കേന്ദ്ര ത്രികോണ മാളവ്യ രാജ്യയോഗത്തിലൂടെ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.  ഈ സമയം എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും,  ദീർഘനാളത്തെ പദ്ധതികൾ വിജയിക്കും, വ്യക്തിത്വം മെച്ചപ്പെടും, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം,  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും

കുംഭം (Aquarius): കേന്ദ്ര ത്രികോണ മാളവ്യ രാജയോഗം ഇവർക്കും ഭാഗ്യ നേട്ടങ്ങൾ നൽകും. വളരെക്കാലമായി നിങ്ങൾക്ക് കിട്ടാതിരുന്ന പണം കിട്ടും, കരിയറിൽ പുരോഗതി, ഭൗതിക സുഖങ്ങൾ, മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയിലും വിജയം നേടാം

മകരം (Capricorn): കേന്ദ്ര ത്രികോണ മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണകരമാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ലഭിക്കും, എല്ലാ മേഖലകളിലും വിജയത്തോടെ നല്ല പണം സമ്പാദിക്കാൻ കഴിയും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ജോലിയിൽ പ്രമോഷൻ, തൊഴിൽരഹിതർക്ക് പുതിയ ജോലി, വ്യവസായികൾക്ക് നല്ല ലാഭം, സമൂഹത്തിൽ ആദരവ്, ബിസിനസ് ചെയ്യുന്നവർക്കും ധാരാളം നേട്ടങ്ങൾ ലഭിക്കും

ഇടവം (Taurus): മാളവ്യ കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് ശുഭകരമായിരിക്കും. കോടതി വ്യവഹാരങ്ങളിൽ വിജയം നേടിയേക്കാം, ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, അപ്രതീക്ഷിത സാമ്പത്തിക നേട്ടം, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. വസ്തു, വീട്, വാഹനം എന്നിവ വാങ്ങാൻ യോഗം, വിദേശത്ത് ജോലി നേടാനോ ബിസിനസ്സ് ചെയ്യാ  ഉള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാൻ സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link