Navaratri 2024: നവരാത്രിയിൽ ശുക്ര കൃപയാൽ ഇരട്ട രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും!

Thu, 03 Oct 2024-10:09 am,

Shukra Gochar 2024: നവരാത്രിയിൽ ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ സഞ്ചരിക്കുകയാണ് അതിന്റെ ഫലമായി കേന്ദ്ര ത്രികോണ രാജയോഗം രൂപീകരിക്കും. അതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.  ആ രാശികൾ പരിചയപ്പെടാം...

Kendra Tirkona Rajayoga: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ശാരദീയ നവരാത്രി ഒക്ടോബർ 3 ആയ ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്.

ഈ സമയം സമ്പത്തും സമൃദ്ധിയും നൽകുന്ന ശുക്രൻ സ്വരാശിയായ തുലാം രാശിയിലാണ്. അതിലൂടെ കേന്ദ്ര ത്രികോണ മാളവ്യ രാജ്യയോഗം രൂപപ്പെട്ടിരിക്കുകയാണ്.

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞേക്കാം. കൂടാതെ ഈ കാലയളവിൽ നിങ്ങളുടെ സമ്പത്തിൽ വലിയ വർദ്ധനവും ഉണ്ടാകാം.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

കന്നി (Virgo): ഈ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് നല്ല നേട്ടങ്ങൾ നൽകും. കാരണം ശുക്രൻ ഗ്രഹം ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും സ്ഥാനത്തേക്കാണ് നീങ്ങുന്നത്.  അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, വ്യക്തിത്വം മെച്ചപ്പെടും, കരിയറിൽ പുരോഗതി, ബിസിനസുകാർക്ക് ലാഭം, അപൂർണ്ണമായ പല പ്രോജക്‌റ്റുകളും ഈ സമയത്ത് ആരംഭിക്കും, ഭാവിയിൽ അവയിൽ നിന്നും വലിയ നേട്ടങ്ങൾ ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മേടം (Aries): കേന്ദ്ര ത്രികോണ മാളവ്യ രാജയോഗത്തിന്റെ  രൂപീകരണം ഈ രാശിക്കാർക്കും ശുഭകരമായിരിക്കും. കാരണം ശുക്രൻ ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. കൂടാതെ, ഈ രാശിയുടെ സമ്പത്തിൻ്റെ അധിപൻ ശുക്രനാണ്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തികം നല്ല നിലയിൽ ആയിരിക്കും.

കുംഭം (Aquarius): ഈ രണ്ട് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് പ്രയോജനകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ ശുക്രൻ്റെ സംക്രമണം സംഭവിക്കാൻ പോകുകയാണ്. അതിനാൽ ഈ കാലയളവിൽ ഭാഗ്യം നിങ്ങളോടൊപ്പമായിരിക്കും, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. തൊഴിൽ ചെയ്യുന്നവർക്ക് ലാഭത്തിന് സാധ്യത, തൊഴിലില്ലാത്തവർക്ക് നല്ല ജോലി, ആളുകളുടെ കരിയറിന് ഈ സമയം വളരെ അനുകൂലമാണ്. ഈ സമയത്ത് ഇവർക്ക് എല്ലാത്തരം ഭൗതിക സന്തോഷവും ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link