Shukra Gochar 2023: മാളവ്യയോഗത്താൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ പുരോഗതി!

Fri, 20 Jan 2023-6:08 am,

ശുക്രൻ ഫെബ്രുവരി 15 ന് മീനരാശിയിലേക്ക് പ്രവേശിക്കും. ശാരീരികവും സന്തോഷവും ആഡംബരവും നൽകുന്ന ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രന്റെ ഈ സംക്രമണം സൃഷ്‌ടിക്കും മാളവ്യ രാജയോഗം . അത് ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും.

ഇടവം: ഇടവ രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് മാളവ്യരാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗം വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാർ രാജാക്കന്മാരെപ്പോലെ ജീവിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ലാഭത്തിന് സാധ്യത. തൊഴിൽരംഗത്ത് പുരോഗതി.

കർക്കിടകം:  കർക്കടക രാശിക്കാർക്ക് ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന മാളവ്യരാജയോഗം നല്ലതാണ്.  ഈ രാശിക്കാരുടെ ഒൻപതാം ഭാവത്തിലാണ് യോഗമുണ്ടാകാൻ പോകുന്നത്. ഇത് ഭാഗ്യത്തിന്റെയും വിദേശ യോഗത്തിന്റെയും ഭവനമാണ്. ഈഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും നടക്കും. തൊഴിൽരംഗത്ത് പുരോഗതി, വിദേശപഠനമെന്ന സ്വപ്നം സഫലമാകും.

മീനം: മാളവ്യ രാജയോഗം മീനരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.ഈ രാശിയുടെ ലഗ്നഭാവത്തിലൂടെയാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും, പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ ഫലപ്രദമായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link