Actor Mamukkoya : മലയാളത്തിന്റെ ഹാസ്യ സുൽത്താൻ; മാമുക്കോയയ്ക്ക് വിട

Wed, 26 Apr 2023-2:22 pm,

Actor Mamukkoya Death News : സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനത്തിനിടയിൽ മാമൂക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില മോശമായ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ മരണം ഇന്ന് ഏപ്രിൽ 26ന് സ്ഥിരീകരിച്ചു.

Mamukkoya Movies : മലബാർ കേന്ദ്രീകരിച്ചുള്ള കഥപാത്രങ്ങളെ അനയാസം മലയാളത്തിന്റെ അഭ്രപാളികളിൽ അവതരിപ്പിച്ച നടനാണ് മാമൂക്കോയ. മലയാളത്തിൽ നിറഞ്ഞ് നിന്നിരുന്ന തെക്കൻ, വള്ളുവനാടൻ ഭാഷശൈലികൾക്കിടയിൽ മാമൂക്കോയുടെ ശബ്ദത്തിൽ മലബാറിന്റെയും കോഴിക്കാട് നാട്ടു വർത്തമാനത്തിന്റെ ശൈലി മലയാളികൾ ഏറ്റെടുത്തു. ദൂരെദൂരെ കൂടു കൂട്ടാം എന്ന സിബി മലയിൽ ചിത്രത്തിൽ കോയ മാഷായ മാമൂക്കോയയെ മലയാള സിനിമയായി കോയയായി പ്രേക്ഷകർ സ്വീകരിച്ചു

Mamukkoya Best Movies : നാടോടിക്കാറ്റിലെ ഗഫൂർക്കയെയും ഗഫൂർക്ക ദോസ്ത് എന്നും പറയാത്ത മലയാളികൾ ഇല്ല. സന്ദേശത്തിൽ വലതുപക്ഷ നേതാവ് കെആർപി എന്ന വിളിക്കുമ്പോൾ ഒന്നടങ്കം കേരളം ചിരിച്ചത്. ഗുണ്ടയായ കീലേരി അച്ചു തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെയാണ് മമൂക്കോയ മലയാളികളുടെ മനസ്സിൽ നിറഞ്ഞ നിൽക്കുന്നത്. പിന്നീട് പ്രിയദർശൻ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മാമുക്കോയ. 

Mamukkoya Comedy Scenes : മലയാളത്തിന്റെ തഗ്ഗ അടി വീരനാണ് മാമൂക്കോയ എന്ന തന്നെ പറയാം. ഹല്ലോ അഹമ്മദ് കുട്ടി സ്പീക്കിങ് എന്ന ഡയലോഗിന്റെ ബാക്കി കേൾക്കാതെ തന്നെ മലയാളികൾ ചിരിക്കും. എണ്ണിയാൽ തീരാത്ത നിരവധി വേഷങ്ങളിൽ എത്തിയാണ് മാമൂക്കോയ മലയാളികളെ ചിരിപ്പിച്ചിട്ടുള്ളത്. ആര് നീ ഭദ്ര താപസ കന്യ എന്ന കാവ്യം മലബാർ ശൈലയിൽ പാടി ചിരിപ്പിച്ച മാമൂക്കോയ അതിനെ കീറി മുറിക്കാൻ മലയാളികളെ അനുവദിച്ചില്ല. 

 

Mamukkoya Character Roles : മലയാള സിനിമയിൽ ചിരി സാമ്രാട്ടുകൾക്ക് ഒരു  ഗുണമുണ്ട്, അവർക്ക് ഏത് വേഷം കൊടുത്താലും അതിനെ ഏറ്റവും മനോഹാരിതയിൽ തനിമയത്തോടെ അവതരിപ്പിക്കും. അങ്ങനെ സ്വഭാവിക വേഷങ്ങളിൽ എത്തി ആത്രയും നാളും ചിരിപ്പിച്ച മാമൂക്കോയ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിട്ടുണ്ട്. പരുമഴക്കാലത്തെ അബ്ദു. അടുത്തിടെ ഇറങ്ങിയ മൂസാക്ക എന്ന വേഷം എല്ലാവരെയും ഞെട്ടിച്ചതാണ്. ഇന്ത്യൻ റുപ്പീലെ രായിനിക്ക അങ്ങനെ ചില വേഷങ്ങൾ മമ്മൂക്കോയ തന്റെ പതിവ് ശൈലി വിട്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിട്ടുണ്ട്.

Mamukkoya Personal Life : ചളികണ്ടിയിൽ മുഹമ്മദിന്റെ ഇമ്പച്ചി അയിഷയുടെയും മകനായി 1946ൽ ജനനം. സുഹറായാണ് ഭാര്യ. കോഴിക്കോട് ബേപ്പൂരാണ് സ്വദേശം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link