Malayalam Astrology: 178 വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന അപൂർവ്വ നാൾ, വിധി മാറുന്ന 3 രാശിക്കാർ
ഗ്രഹണം ജ്യോതിഷപരമായി അത്ര നല്ലതല്ല. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം സര്‍വപിതൃ അമാവാസിയിൽ നടക്കും. 2023ലെ അവസാനത്തെ സൂര്യഗ്രഹണം ചില രാശിക്കാര്‍ക്ക് സവിശേഷമായിരിക്കും.
ഈ വര്‍ഷം സര്‍വ്വപിതൃ അമാവാസിയായ ഒക്ടോബര്‍ 14നാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. അത് വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. കാരണം ഈ ഗ്രഹണ സമയത്ത് സൂര്യനും ബുധനും കന്നിരാശിയിലായിരിക്കും.
മകരം രാശിക്കാര്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. മുടങ്ങിക്കിടക്കുന്ന പല ജോലികളും പുനരാരംഭിക്കാന്‍ പറ്റും. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം. നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.
തുലാം രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. ബിസിനസ്സില്‍ മികച്ച വിജയം നേടാനാകും, പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താം സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടം.
കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ജീവിതത്തില്‍ പല തരത്തിലുള്ള സന്തോഷങ്ങളുണ്ടാകും. ജോലിയില്‍ അഭിനന്ദനം ലഭിച്ചേക്കാം. വലിയ ഉത്തരവാദിത്തങ്ങള്‍ കൈവരും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കാനാകും.