Mamta Mohandas അസ്റ്റൻ മാർട്ടിൻ കാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മമ്ത മോഹൻദാസ്
നൂറ് വർഷത്തോളമായി കാർ വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന കാർ നിർമ്മാണ കമ്പനിയാണ് ആസ്റ്റൺ മാർട്ടിൻ.
സ്പോർട്സ്-റേസിംഗ്, ആഡംബര കാറുകൾ നിർമ്മിക്കുന്ന ആസ്റ്റൺ മാർട്ടിൻ ലോകമെമ്പാടുമുള്ള കാർ പ്രേമികൾക്ക് ഇഷ്ടപ്പെട്ട ഒന്നാണ്.
മലയാളത്തിലെ സിനിമ താരങ്ങൾ ഒന്നും ഇതുവരെ ഈ വാഹനം സ്വന്തമാക്കിയിട്ടില്ല. ബോളിവുഡിലെ നടന്മാരുടെ ഇഷ്ടവാഹന കമ്പനികളിൽ ഒന്നാണ് ഇത്.
ഇപ്പോഴിതാ മലയാള സിനിമയിലെ മുഖ്യനടിമാരിൽ ഒരാളായ മമത മോഹൻദാസ് ആസ്റ്റൺ മാർട്ടിന്റെ മോഡലുകളിൽ ഒന്നായ വന്റേജിന് ഒപ്പം ഒരു കിടിലം ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.
അടുത്തിടെ മലയാളി നടിമാർ ആരും തന്നെ സ്വന്തമാക്കിയിട്ടില്ലാത്ത ആഡംബര കാറായ പോർഷെയുടെ 911 കരേറെ എസ് ആണ് മമത വാങ്ങിയത്.
ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു മമത മോഹൻദാസ് തന്റെ കാർ പൂജിച്ചത്. അതിന്റെ ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആസ്റ്റൺ മാർട്ടിൻ വന്റേജിന് ഒപ്പം താരം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ ആദ്യം കണ്ടപ്പോൾ ആരാധകരിൽ പലരും തെറ്റിദ്ധരിച്ചിരുന്നു. ദുബായിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. പോർഷെയ്ക്ക് പിന്നാലെ വീണ്ടും മറ്റൊരു കാർ വാങ്ങിയോ എന്ന് ആരാധകർ സംശയച്ചിരുന്നു. എന്നാൽ ഇത് ഫോട്ടോഷൂട്ട് മാത്രമാണെന്ന് ക്യാപ്ഷൻ വായിച്ചാൽ വ്യക്തമാകും. അവിനാഷ് ദാസാണ് മമതയുടെ ഈ കാർ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. സ്യമ അഹമ്മദിന്റെ സ്റ്റൈലിങ്ങിൽ മമതയുടെ തന്നെ ഔട്ട്ഫിറ്റിലാണ് താരം ഈ കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.