Mandira Bediയുടെ ഹൃദയസ്പർശിയായ കുടുംബ ചിത്രങ്ങള്‍
ടെലിവിഷന്‍, സിനിമാതാരവും sports അവതാരയുമായ Mandira Bediയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ Raj Kaushalന്‍റെ ആകസ്മിക നിര്യാണം ബോളിവുഡ് സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിയ്ക്കുകയാണ് .
2021 ജൂൺ 30 ബുധനാഴ്ച പുലർച്ചെയാണ് കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് 49 കാരനായ രാജ് കൗശലിന്‍റെ (Raj Kaushal) മരണം സംഭവിച്ചത്.
രാജ് കൗശലിന്‍റെ (Raj Kaushal) ആകസ്മിക നിര്യാണം കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും ഒന്നടങ്കം ദുഃഖത്തിലാക്കിയിരിയ്ക്കുകയാണ്. മന്ദിര ബേദിയെ (Mandira Bedi) ആശ്വസിപ്പിക്കാന്‍ പാടുപെടുകയായിരുന്നു സഹപ്രവർത്തകര്‍.
ഹൃദയാഘാതത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. രാജ് കൗശലിന്‍റെ അന്തിമ ചടങ്ങുകളില്‍ ചലച്ചിത്രലോകത്തെ നിരവധി സുഹൃത്തുക്കൾ പങ്കെടുക്കുകയും അന്ത്യാഞ്ജലി അർപ്പിയ്ക്കുകയും ചെയ്തു.
മന്ദിര ബേദി, രാജ് കൗശല്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. വീര്‍, താര എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. ഏകദേശം ഒരു വര്‍ഷം മുന്‍പാണ് മന്ദിര ബേദി ഒരു പെണ്‍കുട്ടിയെ (Tara) ദത്തെടുത്തത്.
സിനിമാ ലോകത്ത് ഏവര്‍ക്കും പ്രിയപ്പെട്ട ദമ്പതിക ളായിരുന്നു മന്ദിരയും രാജ് കൗശലും